ചീമേനി തുറന്ന ജയിലിലെ ഗോപൂജ: നടന്നത് ഗുരുതര നിയമലംഘനം; ഈശ്വരന്റെ പേരിലായാലും നിയമയലംഘനം പാടില്ലെന്നു പിണറായി

ജയില്‍സൂപ്രണ്ടിന് ഗുരുതരമായ വീഴ്ചപറ്റിയെന്നു കാട്ടി ജയില്‍ ഡിഐജി ശിവദാസ് തൈപ്പറമ്പില്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. വിവിധ മതസ്ഥര്‍ അന്തേവാസികളായ ജയിലില്‍ പ്രത്യേകരീതിയില്‍ നിലവിളക്കു കൊളുത്തി പശുക്കളെ സ്വീകരിച്ച് ആനയിച്ചത് മോശം പ്രവണതയാണെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ഗുരുതരവീഴ്ച സംഭവിച്ചു എന്ന നിലപാട് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി തന്നെ പ്രസ്താവിച്ച നിലയ്ക്ക് ജയില്‍ സൂപ്രണ്ടിനെതിരെ ശിക്ഷാ നടപടിയുണ്ടാകുമെന്നാണ് സൂചന.

ചീമേനി തുറന്ന ജയിലിലെ ഗോപൂജ: നടന്നത് ഗുരുതര നിയമലംഘനം; ഈശ്വരന്റെ പേരിലായാലും നിയമയലംഘനം പാടില്ലെന്നു പിണറായി

കണ്ണൂര്‍ ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോപൂജയെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈശ്വരന്റെ പേരിലായാലും നിയമയലംഘനം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദമില്ലെന്നും അത് തെറ്റുതന്നെയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ചീമേനി ജയിലില്‍ നടന്നത് ഗുരുതര നിയമലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ജയില്‍സൂപ്രണ്ടിന് ഗുരുതരമായ വീഴ്ചപറ്റിയെന്നു കാട്ടി ജയില്‍ ഡിഐജി ശിവദാസ് തൈപ്പറമ്പില്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. വിവിധ മതസ്ഥര്‍ അന്തേവാസികളായ ജയിലില്‍ പ്രത്യേകരീതിയില്‍ നിലവിളക്കു കൊളുത്തി പശുക്കളെ സ്വീകരിച്ച് ആനയിച്ചത് മോശം പ്രവണതയാണെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.


ചീമേനി തുറന്ന ജയില്‍ സൂപ്രണ്ട് എ ജി സുരേഷിന്റെ വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് ജയില്‍മേധാവി ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് കൈമാറും. ഗുരുതരവീഴ്ച സംഭവിച്ചു എന്ന നിലപാട് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി തന്നെ പ്രസ്താവിച്ച നിലയ്ക്ക് ജയില്‍ സൂപ്രണ്ടിനെതിരെ ശിക്ഷാ നടപടിയുണ്ടാകുമെന്നാണ് സൂചന.

ജയില്‍മേധാവിയുടെ അനുമതി ഇല്ലാതെ കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന പശുക്കളെ ഗോപൂജ നടത്തി ചീമേനി തുറന്ന ജയിലിലേക്ക് ആനയിക്കുകയായിരുന്നു. ഇക്കാര്യം നാരദ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ജയില്‍ സൂപ്രണ്ടും ആര്‍എസ്എസ്സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ജയില്‍ ഉദ്യോഗസ്ഥനെയും നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ തടവുകാരാണ് പൂജയ്ക്ക് നേതൃത്വം നല്‍കിയത്. പൂജയുടെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നതോടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

Read More >>