എല്‍ഡിഎഫ് വന്നുവെന്നുള്ള തോന്നല്‍ ഇല്ല; ദുരിതാശ്വാസ നിധിയുടെ അപേക്ഷയില്‍പ്പോലും തീരുമാനമുണ്ടാകുന്നില്ലെന്ന് കെബി ഗണേഷ്‌കുമാര്‍

തന്റെ സ്വന്തം അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് ഗണേഷ്കുമാർ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നുവെന്ന തോന്നല്‍ താഴെത്തട്ടില്‍ ഉണ്ടാകുന്നില്ലെന്നും ഗണേഷ്‌കുമാര്‍ കുറ്റപ്പെടുത്തി.

എല്‍ഡിഎഫ് വന്നുവെന്നുള്ള തോന്നല്‍ ഇല്ല; ദുരിതാശ്വാസ നിധിയുടെ അപേക്ഷയില്‍പ്പോലും തീരുമാനമുണ്ടാകുന്നില്ലെന്ന് കെബി ഗണേഷ്‌കുമാര്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള അതൃപ്തി അറിയിച്ച് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ. എല്‍ഡിഎഫിന്റെ എംഎല്‍എമാരുടെ സംയുക്ത യോഗത്തിലാണ് വിമര്‍ശനവുമായി ഗണേഷ്‌കുമാര്‍ രംഗത്തെത്തിയത്. ദുരിതാശ്വാസ നിധിയുടെ അപേക്ഷയില്‍പോലും തീരുമാനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും എംഎല്‍എമാര്‍ നല്‍കുന്ന പരാതികള്‍ക്ക് പോലും മറുപടി കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സ്വന്തം അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നുവെന്ന തോന്നല്‍ താഴെത്തട്ടില്‍ ഉണ്ടാകുന്നില്ലെന്നും ഗണേഷ്‌കുമാര്‍ കുറ്റപ്പെടുത്തി.


ഭരണകക്ഷി ബഞ്ചിനെതിരെ വിമര്‍ശനവുമായി മുഖ്യമരന്തി പിണറായി വിജയനും യോഗത്തില്‍ സംസാരിച്ചു. നിയമസഭയില്‍ ഭരണപക്ഷ ബെഞ്ചിന് ഊര്‍ജം പോരെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ ഡെസ്‌കില്‍ അടിച്ചുളള പിന്തുണ പോലും ഭരണപക്ഷത്ത് നിന്നും കിട്ടുന്നില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

നിയമസഭയില്‍ ഭരണപക്ഷ ബെഞ്ച് കൂടുതല്‍ സജീവമാകണമെന്നു മുഖ്യമന്ത്രിപറഞ്ഞു. സിപിഐ എംഎല്‍എയായ ഇ.എസ് ബിജിമോള്‍ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിക്ക് സെക്രട്ടറിയും വിപ്പും ഇല്ലെന്ന കാര്യം യോഗത്തില്‍ അറിയിച്ചു. ചീഫ് വിപ്പായിരുന്ന എം എം മണി മന്ത്രിയായ ശേഷം പകരം വിപ്പായി ആരെയും തെരഞ്ഞെടുത്തിരുന്നില്ല. എന്നാല്‍ മുല്ലക്കര രത്നാകരനെ പാര്‍ലമെന്ററി സെക്രട്ടറിയായി തെരഞ്ഞെടുത്തിട്ടുണ്ടെന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞു.

Read More >>