കേരളത്തില്‍ 70 ശതമാനവും മദ്യപാനികള്‍; അതില്‍ 15 ശതമാനം സ്ത്രീകള്‍: ജി സുധാകരന്‍

സംസ്ഥാനത്തെ ചില കുടുംബങ്ങള്‍ മദ്യത്തിന്റെ പിടിയിലാണെന്നും മന്ത്രി സൂചിപ്പിച്ചു. കേരളത്തിലെ 75 ലക്ഷം വരുന്ന കുടുംബങ്ങളെ ലഹരി വിമുക്തമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവെന്നുള്ള കാര്യവും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ 70 ശതമാനവും മദ്യപാനികള്‍; അതില്‍ 15 ശതമാനം സ്ത്രീകള്‍: ജി സുധാകരന്‍

കേരളത്തില്‍ 70 ശതമാനം പേരും മദ്യപിക്കുന്നവരാണെന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പതിനഞ്ച് ശതമാനം സ്ത്രീകളും മദ്യപിക്കാറുണെന്നും അദ്ദേഹം പറഞ്ഞു. മാവേലിക്കര നിയോജകമണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തി സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തെ ചില കുടുംബങ്ങള്‍ മദ്യത്തിന്റെ പിടിയിലാണെന്നും മന്ത്രി സൂചിപ്പിച്ചു. കേരളത്തിലെ 75 ലക്ഷം വരുന്ന കുടുംബങ്ങളെ ലഹരി വിമുക്തമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവെന്നുള്ള കാര്യവും അദ്ദേഹം വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വിഭിന്നമായി കേരളത്തില്‍ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു.