തലച്ചോറിലും പഞ്ചസാര പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു എന്ന് പഠനങ്ങള്‍

പഴങ്ങളിലും തേനിലും കാണപ്പെടുന്ന പഞ്ചസാരയാണ് ഫ്രക്ടോസ്. ഇതിന്റെയളവ്‌ ശരീരത്തില്‍ കൂടുമ്പോള്‍ അമിതവണ്ണവും, പ്രമേഹവും കണ്ടുവരാറുണ്ട്

തലച്ചോറിലും പഞ്ചസാര പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു എന്ന് പഠനങ്ങള്‍

തലച്ചോറില്‍ വികാരങ്ങളും വിചാരങ്ങളും സൃഷ്ടിക്കപ്പെടുന്നുവെന്ന് കേട്ടിട്ടുണ്ട് എങ്കിലും ഗ്ലൂക്കൊസില്‍ നിന്നും ഫ്രക്ടോസ് എന്ന പഞ്ചാരവസ്തുവിനെ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്ന അറിവ് ഇതാദ്യമാണ്. അമേരിക്കയിലെ യേല്‍ യുണിവേര്സിറ്റിയിലെ അസ്സിസ്റ്റന്റ് പ്രൊഫസറും സംഘവുമാണ് ഇത് സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചത്.

തലച്ചോറില്‍ ഫ്രക്ടോസ് ഉത്പാദിക്കപ്പെടും എന്നുള്ളത് പഠനത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തില്‍ ഇതുവരെ തെളിയിക്കപ്പെട്ടിരുന്നില്ല. പഴങ്ങളിലും തേനിലും കാണപ്പെടുന്ന പഞ്ചസാരയാണ് ഫ്രക്ടോസ്. ഇതിന്റെയളവ്‌ ശരീരത്തില്‍ കൂടുമ്പോള്‍ അമിതവണ്ണവും, പ്രമേഹവും കണ്ടുവരാറുണ്ട്. ശരീരത്തില്‍ കാണപ്പെടുന്ന പഞ്ചസാര പദാര്‍ത്ഥങ്ങള്‍ രക്തത്തിലൂടെ വിവിധ അവയവങ്ങളില്‍ എത്തുന്നു എന്ന കാഴ്ചപാടിന് ഈ കണ്ടുപിടുത്തം മൂലം വ്യത്യാസമുണ്ടാകുന്നു.


പോളിയോള്‍ പാത് വേ എന്ന് അറിയപ്പെടുന്ന പ്രക്രിയയിലൂടെ ഗ്ലുക്കോസ് സോര്ബിട്ടോളായി മാറുകയും ഇത് പിന്നീട് തലച്ചോറില്‍ എത്തുമ്പോള്‍ പരിവര്‍ത്തനം സംഭവിച്ചു ഫ്രക്ടോസാകുകയും ചെയ്യുന്നു എന്നാണ് ഗവേഷകരുടെ വാദം.

ഇതേ പ്രക്രിയ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടക്കുന്നുണ്ട് എങ്കിലും തലച്ചോറില്‍ ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ കണ്ടുപിടുത്തം പ്രമേഹരോഗ ചികിത്സയ്ക്കും അമിതവണ്ണത്തിനുള്ള പരിഹാരവുമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.