പാരീസിലെ ലൂവ്രേ മ്യൂസിയത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ വെടിവെപ്പ്; മ്യൂസിയം താത്കാലികമായി അടച്ചു

ഫ്രാൻസിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയമാണിത്. ഭീകരർ രാജ്യത്തുള്ളവർത്തന്നെയാണെന്ന് അഭ്യന്തരമന്ത്രി ബർണാർഡ് കാസിനോവ് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സുരക്ഷ വർദ്ധിപ്പിക്കാനാണ് സർക്കാർ തീരുമാനം.

പാരീസിലെ ലൂവ്രേ മ്യൂസിയത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ വെടിവെപ്പ്; മ്യൂസിയം താത്കാലികമായി അടച്ചു

പാരീസിലെ ലൂവ്രേ മ്യൂസിയത്തിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചയാൾക്കെതിരെ പോലീസ് വെടിവെപ്പ്. മ്യൂസിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ കത്തി ഉപയോഗിച്ച് അക്രമിച്ചയാൾക്കെതിരെയാണ് പോലീസ് വെടിയുതിർത്തത്. ഇന്നു രാവിലെയാണ് സംഭവം.സംഭവത്തേതുടർന്ന് മ്യൂസിയത്തിലുണ്ടായിരുന്നവരെ പൊലീസ് ഒഴിപ്പിച്ചു.

വെടിവെപ്പിനെ തുടർന്ന് അക്രമിയുടെ വയറ്റിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. കൂടാതെ ഒരു സൈനികന് ഏറ്റുമുട്ടലിൽ തലയ്ക്ക് പരിക്കേറ്റതായും ഫ്രഞ്ച് സൈനിക വൃത്തങ്ങൾ പറഞ്ഞു. അക്രമ സംഭവത്തെ തുടർന്ന് മൂസിയം അടയ്ക്കുന്നതായും സൈനിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

Story by