ഫ്രീഡം 251ന്റെ ഡയറക്ടര്‍ മോഹിത് ഗോയലിനെ വഞ്ചനാക്കുറ്റത്തിന് പോലീസ് കസ്റ്റഡിയിലെടുത്തു

കഴിഞ്ഞ വര്ഷം ഫെബ്രുവരിയിലാണ് 251 രൂപയ്ക്ക് ഒരു സ്മാര്‍ട്ട്‌ ഫോണ്‍ എന്ന പരസ്യവുമായി ഫ്രീഡം 251ന്റെ പ്രഖ്യാപനം കമ്പനി നടത്തിയത്. ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ ഫോണായിരിക്കും ഇതെന്നു റിങ്ങിംഗ് ബെല്‍സ് അവകാശപ്പെട്ടിരുന്നു.

ഫ്രീഡം 251ന്റെ ഡയറക്ടര്‍ മോഹിത് ഗോയലിനെ വഞ്ചനാക്കുറ്റത്തിന് പോലീസ് കസ്റ്റഡിയിലെടുത്തു

ഫ്രീഡം 251 എന്ന പേരില്‍ 251 രൂപയ്ക്ക് ഒരു സ്മാര്‍ട്ട്‌ ഫോണ്‍ പ്രഖ്യാപിച്ച റിങ്ങിംഗ് ബെല്‍സ് കമ്പനിയുടെ ഡയറക്ടര്‍ മോഹിത് ഗോയലിനെ യു.പിയില്‍  വഞ്ചനാക്കുറ്റത്തിനു പോലീസ് കസ്റ്റഡിയില്‍ എടുത്തു. നോയിഡ ആസ്ഥാനമായുള്ള കമ്പനിയാണ് റിങ്ങിംഗ് ബെല്‍സ്.

യു.പി ഗാസിയാബാദിലെ ഒരു വ്യവസായിയുടെ പരാതിയിന്മേലാണ് പോലീസിന്റെ ഈ നടപടി. 16 ലക്ഷം രൂപയാണ് തന്നോട് റിങ്ങിംഗ് ബെല്‍സ് അപഹരിച്ചത് എന്നാണ് അയാം എന്റര്‍പ്രൈസസ് ഉടമ പരാതിപ്പെടുന്നത്.


ഫ്രീഡം 251 സ്മാര്‍ട്ട്‌ ഫോണുകളുടെ വിതരണാവകാശത്തിനാണ് 2015 നവംബര്‍ മാസത്തില്‍ തങ്ങള്‍ 30ലക്ഷം രൂപ കമ്പനി ബെല്‍സിന് നല്‍കിയത് എന്ന് പരാതിയില്‍ പറയുന്നു. ഇതില്‍ 14 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബാക്കി തുകയ്ക്കുള്ള സാധനങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ ഇവര്‍ ബാക്കി തുകയായ 16 ലക്ഷം രൂപ മടക്കി നല്‍കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനുള്ള സമ്മര്‍ദം തുടര്‍ന്നതോടെ റിങ്ങിംഗ് ബെല്‍സ് കമ്പനിയില്‍ നിന്നും തങ്ങള്‍ക്കു ജീവന് ഭീഷണി വരെയുണ്ടായി എന്ന് ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് 251 രൂപയ്ക്ക് ഒരു സ്മാര്‍ട്ട്‌ ഫോണ്‍ എന്ന പരസ്യവുമായി ഫ്രീഡം 251ന്റെ പ്രഖ്യാപനം കമ്പനി നടത്തിയത്. ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ ഫോണായിരിക്കും ഇതെന്നു റിങ്ങിംഗ് ബെല്‍സ് അവകാശപ്പെട്ടിരുന്നു.