ലെസ്ബിയൻ ബന്ധത്തിനു നിർബന്ധിച്ചു; ഹരിയാനയിൽ വിദ്യാർത്ഥിനി ജീവനൊടുക്കി

അതേ സ്ഥാപനത്തിൽ പഠിക്കുന്ന രണ്ടു സഹോദരിമാർ പെൺകുട്ടിയെ ലെസ്ബിയൻ ബന്ധത്തിനു നിർബന്ധിച്ചിരുന്നതായി സഹോദരിയുടെ മൊഴി അടിസ്ഥാനമാക്കി ബല്ലാ പൊലീസ് പോസ്റ്റിലെ എ എസ് ഐ ലഖ്ബീർ സിംങ് പറഞ്ഞു.

ലെസ്ബിയൻ ബന്ധത്തിനു നിർബന്ധിച്ചു; ഹരിയാനയിൽ വിദ്യാർത്ഥിനി ജീവനൊടുക്കി

ലെസ്ബിയൻ ബന്ധത്തിനു നിർബന്ധിച്ചു പീഡിപ്പിച്ചതിനെ തുടർന്നു പതിനൊന്നാം ക്ലാസ്സ് വിദ്യാർഥിനി ജീവനൊടുക്കി. ഹരിയാനയിലെ കർണാലിലെ റസിഡൻഷ്യൽ ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയാണു ജീവനൊടുക്കിയത്.

വെള്ളിയാഴ്ച ക്യാമ്പസ്സിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു 16 വയസ്സുകാരിയെ കണ്ടെത്തിയത്. അതേ സ്ഥാപനത്തിൽ ബിഎ രണ്ടാം വർഷ വിദ്യാർത്ഥിനിയായ സഹോദരിയോടൊപ്പമായിരുന്നു പെൺകുട്ടി ഹോസ്റ്റൽ മുറി പങ്കിട്ടിരുന്നത്. ഇരുവരും പാനിപ്പറ്റിലെ ഒരു ഗ്രാമത്തിൽ നിന്നുമുള്ള കുട്ടികളാണ്.


അതേ സ്ഥാപനത്തിൽ പഠിക്കുന്ന രണ്ടു സഹോദരിമാർ പെൺകുട്ടിയെ ലെസ്ബിയൻ ബന്ധത്തിനു നിർബന്ധിച്ചിരുന്നതായി സഹോദരിയുടെ മൊഴി അടിസ്ഥാനമാക്കി ബല്ലാ പൊലീസ് പോസ്റ്റിലെ എ എസ് ഐ ലഖ്ബീർ സിംങ് പറഞ്ഞു. എന്നാൽ അത്തരം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നു സ്കൂൾ അധികൃതർ അറിയിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ സ്കൂൾ അധികൃതർക്കു പരാതി കൊടുത്തിരുന്നതായി മൊഴി കൊടുത്തു. പരാതി കൊടുത്തതിനു ശേഷമാണു പെൺകുട്ടിയെ ഹോസ്റ്റലിൽ സഹോദരിയുടെ മുറിയിലേയ്ക്കു മാറ്റിയതെന്നും അവർ പറയുന്നു.

ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതിന്റെ പേരിൽ ആ സഹോദരിമാർക്കെതിരെ ഐ പിസി സെക്ഷൻ 306 പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.