കണ്ണൂരിൽ ഭക്ഷ്യവിഷബാധ: ആറു വയസ്സുകാരൻ മരിച്ചു; മാതാവും സഹോദരങ്ങളുമടക്കം ആറുപേർ ആശുപത്രിയിൽ

കണ്ണൂർ ഇരിട്ടിക്ക് സമീപം ഉളിക്കൽ കോക്കാട് നിന്ന് ഗൃഹപ്രവേശന ചടങ്ങിലെ സദ്യ കഴിച്ച ഒരു കുടുംബത്തിലെ ആറു പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്‌. ആറു വയസുകാരൻ യാസിനെ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാസിന്റെ മാതാവ് നൂർജഹാന്റെ നില ഗുരുതരമാണ്.

കണ്ണൂരിൽ ഭക്ഷ്യവിഷബാധ: ആറു വയസ്സുകാരൻ മരിച്ചു; മാതാവും സഹോദരങ്ങളുമടക്കം ആറുപേർ ആശുപത്രിയിൽ

കണ്ണൂർ ഇരിട്ടിയിൽ ഗൃഹപ്രവേശന ചടങ്ങിൽ ഭക്ഷ്യ വിഷബാധ. സദ്യ കഴിച്ച ആറു വയസ്സുകാരൻ മരിച്ചു. കുട്ടിയുടെ മാതാവടക്കം കുടുംബത്തിലെ ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന മാതാവിന്റെ നില ഗുരുതരമാണ്.

ഇരിട്ടിക്ക് സമീപം ഉളിക്കൽ കോക്കാട് ആണ് ദുരന്തം സംഭവിച്ചത്. കൈപ്പേൽ ഹൗസിൽ യാസിൻ ആണ് മരിച്ചത്. യാസിന്റെ മാതാവ് നൂർജഹാൻ, സഹോദരങ്ങളായ സിനാൻ, അദ്‌നാൻ, അജ്മൽ മാതൃസഹോദരി സൈനബ എന്നിവരാണ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലുമായി ചികിത്സയിൽ കഴിയുന്നത്.

ഭക്ഷ്യവിഷബാധയേറ്റെന്ന് തിരിച്ചറിഞ്ഞതോടെ യാസിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

Read More >>