കേന്ദ്ര ബജറ്റ്: നോട്ടുനിരോധനത്തെ ന്യായീകരിക്കാന്‍ ധനമന്ത്രിയുടെ പെടാപ്പാട്

കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന ധനകാര്യ നയങ്ങളുടെ ഭാഗമായാണ് നോട്ടുനിരോധനം കൊണ്ടുവന്നത്. ഇത് ധീരവും നിശ്ചയധാര്‍ഢ്യത്തോടു കൂടിയതുമായ തീരുമാനമാണ്. ലോകമാകമാനം സാമ്പത്തിക മാന്ദ്യത്തെ നേരിടുമ്പോഴും ഇന്ത്യ സാമ്പത്തികമായി വളര്‍ച്ച പ്രാപിക്കുന്നതായി ഐഎംഎഫ് പറയുന്നു- ജയ്റ്റ്‌ലി വാദിക്കുന്നു.

കേന്ദ്ര ബജറ്റ്: നോട്ടുനിരോധനത്തെ ന്യായീകരിക്കാന്‍ ധനമന്ത്രിയുടെ പെടാപ്പാട്

ഇന്ന് പാര്‍ലമെന്റില്‍ അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നോട്ടുനിരോധനത്തെ ന്യായീകരിക്കാന്‍ ഏറെ നേരമാണ് ചെലവഴിച്ചത്. അതോടൊപ്പം ലോക സാമ്പത്തിക രാജ്യങ്ങള്‍ മാന്ദ്യത്തെ നേരിടുമ്പോള്‍ രാജ്യത്തിന്റെ ജിഡിപി നിരക്ക് വര്‍ധിക്കുന്നതായു അദ്ദേഹം അവകാശപ്പെട്ടു. നോട്ടുനിരോധനം പരാജയമല്ല, മറിച്ച് താല്‍ക്കാലിക പ്രതിസന്ധി സൃഷ്ടിച്ച ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയാണ്. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷം തുടരില്ല.


നോട്ടുനിരോധനം കൊണ്ട് താല്‍ക്കാലികമായ ബുദ്ധിമുട്ടുകള്‍ മാത്രമാണുണ്ടായത്. ഉയര്‍ന്ന ജിഡിപി വളര്‍ച്ച, നികുതി വരുമാനം പോലുള്ള ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് ഇത് വഴിവെയ്ക്കും. നോട്ടുനിരോധനത്തിന്റെ ഫലമായി ഇനിയും ജിഡിപി വര്‍ധിക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന ധനകാര്യ നയങ്ങളുടെ ഭാഗമായാണ് നോട്ടുനിരോധനം കൊണ്ടുവന്നത്.

ഇത് ധീരവും നിശ്ചയധാര്‍ഢ്യത്തോടു കൂടിയതുമായ തീരുമാനമാണ്. ലോകമാകമാനം സാമ്പത്തിക മാന്ദ്യത്തെ നേരിടുമ്പോഴും ഇന്ത്യ സാമ്പത്തികമായി വളര്‍ച്ച പ്രാപിക്കുന്നതായി ഐഎംഎഫ് പറയുന്നു. ശരിയായ ജിഡിപി വളര്‍ച്ചയിലെത്താനുള്ള ഒരു നീക്കമായിരുന്നു നോട്ടുനിരോധനം. 2018ല്‍ 7.6 ശതമാനവും 2019ല്‍ 7.8 ശതമാനവുമായി ഇന്ത്യയുടെ ജിഡിപി നിരക്ക് വര്‍ധിക്കുമെന്ന് ലോക ബാങ്ക് കണക്കു കൂട്ടുന്നതായും ജയറ്റ്‌ലി അവകാശപ്പെടുന്നു.

Read More >>