പേരൂര്‍ക്കടയില്‍ ലക്ഷ്മി നായരെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ വ്യാപക ഫ്‌ളക്‌സുകളും പോസ്റ്ററുകളും

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഫ്‌ളക്‌സുകളും ഇക്കൂട്ടത്തിലുണ്ട്. ലക്ഷ്മി നായര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കന്റോണ്‍മെന്റ് എ.സി ബൈജുവും ഫ്‌ളക്‌സുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

പേരൂര്‍ക്കടയില്‍ ലക്ഷ്മി നായരെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ വ്യാപക ഫ്‌ളക്‌സുകളും പോസ്റ്ററുകളും

പേരൂര്‍ക്കട ടൗണില്‍ മുന്‍ ലോ അക്കാദമി വിവാദ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍. ലോ അക്കാദമി സമര സമിതി എന്ന പേരില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സുകളിലും പോസ്റ്ററുകളിലുമാണ് ലക്ഷ്മി നായരെ വിവിധ രീതിയില്‍ ആക്ഷേപിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഫ്‌ളക്‌സുകളും ഇക്കൂട്ടത്തിലുണ്ട്.

ലക്ഷ്മി നായര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കന്റോണ്‍മെന്റ് എ.സി ബൈജുവും ഫ്‌ളക്‌സുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കു മേലുള്ള ലക്ഷ്മി നായരുടെ പീഡനവും പ്രതികാര നടപടികളും മറ്റുമായിരുന്നു ലോ അക്കാദമിയിലെ പ്രശ്‌നങ്ങളെന്നിരിക്കെയാണ് ഫ്‌ള്കസുകളില്‍ ഭൂരിഭാഗവും വ്യക്തിപരമായി അപഹസിക്കുന്ന രീതിയില്‍ ചെയ്തിരിക്കുന്നത്.


'കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയോ' എന്ന തലക്കെട്ടിലുള്ള ഒരു ഫ്‌ളക്‌സില്‍ സിനിമാ സ്റ്റൈലില്‍ ജീന്‍സും ഷര്‍ട്ടുമണിഞ്ഞു നടന്നുവരുന്ന മൂന്നുപേരുടെ ചിത്രത്തില്‍ യഥാക്രമം പിണറായി വിജയന്‍, ലക്ഷ്മി നായര്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ മുഖമാണ് മോര്‍ഫ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. കൂടാതെ, കഴിഞ്ഞദിവസം പേരൂര്‍ക്കടയില്‍ നടന്ന ബിജെപി-പൊലീസ് സംഘര്‍ഷത്തിന്റെ ചിത്രവും ചില കമന്റുകളുമാണ് ഇതിനടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.കൂടാതെ, പ്ലൈവുഡില്‍ തീര്‍ത്ത ലക്ഷ്മി നായരുടെ രൂപം ഒരു ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്നതും അതില്‍ റീത്ത് വച്ചിരിക്കുന്നതും കാണാം. യൂത്ത് കോണ്‍ഗ്രസ്, എഐഎസ്എഫ്, എംഎസ്എഫ്, എബിവിപി, കെഎസ്‌യു സംഘടനകളുടെ കൊടികളും ഇതിനു സമീപത്തുണ്ട്.'പേരൂര്‍ക്കടയില്‍ എ.സി ബൈജുവിന്റെ നരനായാട്ട്' എന്ന തലക്കെട്ടിലുള്ളതാണ് മറ്റൊരു ഫ്‌ളക്‌സ്. 'ക്ലാസില്‍ കയറാതെയും പരീക്ഷ എഴുതാതെയും നിയമബിരുദം ദാനം കൊടുത്ത ലക്ഷ്മി നായര്‍ക്ക് എ.സി ബൈജുവിന്റെ ഉപകാരസ്മരണ, സമരം ചെയ്ത ബിജെപി-വിദ്യാര്‍ത്ഥി യുവജന നേതാക്കള്‍ക്ക് ക്രൂരമായമര്‍ദ്ദനം' തുടങ്ങിയ വാചകങ്ങളാണ് ഇതിലുള്ളത്. ഫ്‌ളക്‌സില്‍ എ.സി ബൈജുവിനു സമീപത്തായി ലക്ഷ്മി നായര്‍ ടൂര്‍ പോയപ്പോള്‍ എടുത്ത ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതുകൂടാതെ രണ്ടു കാര്‍ട്ടൂണുകള്‍ വരച്ചുള്ള ബോര്‍ഡും ടൗണില്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ കെഎല്‍എ എന്നെഴുതിയ കലത്തില്‍ പാചകം ചെയ്യുന്ന ലക്ഷ്മി നായരെയാണ് കാണിച്ചിരിക്കുന്നത്. 'ഇന്നു നമ്മള്‍ ഇവിടെയുണ്ടാക്കാന്‍ പോകുന്ന ഡിഷ്- സ്റ്റുഡന്റ്‌സ് ഫ്രൈ വിത്ത് ഇന്റേണല്‍ ആന്‍ഡ് അറ്റന്‍ഡന്‍സ് മസാല' ആണെന്നും ഇതില്‍ പറയുന്നു. കൂടാതെ 'പണി, തന്ത, മേത്തന്‍, തൊലയ്ക്കും, ചോവന്‍, അഴിഞ്ഞാട്ടം, പരട്ട' എന്നിങ്ങനെ ലക്ഷ്മി നായര്‍ ക്ലാസില്‍ വിളിക്കുന്നതായുമുള്ള കാര്‍ട്ടൂണും ഇവിടെ ഇടംപിടിച്ചിട്ടുണ്ട്.

Read More >>