തെക്കേ ഇന്ത്യയിലെ ആദ്യത്തെ വേർഡ് ക്യാമ്പ് കൊച്ചിയിൽ സംഘടിപ്പിച്ചു

വേർഡ്പ്രസ്സ് ഉപയോഗിക്കുന്നവരും അതിൽ കോഡുകൾ എഴുതുന്നവരും വേർഡ്പ്രസ്സിനെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവരും ഒത്തുചേരുന്ന പരിപാടിയായിരിക്കും ഓരോ വേർഡ്ക്യാമ്പും. വേർഡ്പ്രസ്സിനെപ്പറ്റി മാത്രമല്ല, ഐ റ്റി രംഗത്തെ പുതുചലനങ്ങളും സാദ്ധ്യതകളും ചർച്ചയിൽ ഇടം പിടിക്കാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള വിദഗ്ധർ തങ്ങളുടെ അറിവും പരിചയവും പങ്കുവയ്ക്കാൻ എല്ലായ്പ്പോഴും ആവേശത്തോടെ എത്തിച്ചേരാറുണ്ട്.

തെക്കേ ഇന്ത്യയിലെ ആദ്യത്തെ വേർഡ് ക്യാമ്പ് കൊച്ചിയിൽ സംഘടിപ്പിച്ചു

ലോകമെമ്പാടുമുള്ള വേർഡ്പ്രസ്സ് കൂട്ടായ്മകൾ വർഷത്തിലൊരിക്കൽ ഒത്തുചേരാറുണ്ട്. വേർഡ് ക്യാമ്പ് എന്നാണ് അത്തരം ഒത്തുചേരലുകൾ അറിയപ്പെടുന്നത്. ഇന്ത്യയിലും അത്തരം വേർഡ് ക്യാമ്പുകൾ എല്ലാ വർഷവും നടക്കാറുണ്ട്. പൂനെ, നാസിക്ക്, മുംബൈ, ഉദയ്പൂർ എന്നിവിടങ്ങളിലാണ് ഇതുവരെ വേർഡ് ക്യാമ്പുകൾ നടന്നിട്ടുള്ളത്.

വേർഡ്പ്രസ്സ് ഉപയോഗിക്കുന്നവരും അതിൽ കോഡുകൾ എഴുതുന്നവരും വേർഡ്പ്രസ്സിനെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവരും ഒത്തുചേരുന്ന പരിപാടിയായിരിക്കും ഓരോ വേർഡ്ക്യാമ്പും. വേർഡ്പ്രസ്സിനെപ്പറ്റി മാത്രമല്ല, ഐ റ്റി രംഗത്തെ പുതുചലനങ്ങളും സാദ്ധ്യതകളും ചർച്ചയിൽ ഇടം പിടിക്കാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള വിദഗ്ധർ തങ്ങളുടെ അറിവും പരിചയവും പങ്കുവയ്ക്കാൻ എല്ലായിപ്പോഴും ആവേശത്തോടെ എത്തിച്ചേരാറുണ്ട്.


[caption id="attachment_82461" align="alignleft" width="505"] വേർഡ് ക്യാമ്പ് കൊച്ചി വാപൂ[/caption]

തെക്കേ ഇന്ത്യയിലും ധാരാളം വേർഡ്പ്രസ്സ് കമ്മ്യൂണിറ്റികൾ ഉണ്ട്. കൊച്ചി വേർഡ്പ്രസ്സ് കമ്മ്യൂണിറ്റി അതിലൊന്നാണ്. തെക്കേ ഇന്ത്യയിൽ ആദ്യത്തെ വേർഡ്ക്യാമ്പ് അരങ്ങേറിയത് കൊച്ചിയിലാണെന്നത് വേർഡ്പ്രസ്സ് പ്രേമികൾക്ക് പുത്തനുണർവ്വ് നൽകുന്നതായിരുന്നു.

ഫെബ്രുവരി 19 നു വെണ്ണലയിൽ വച്ചായിരുന്നു വേർഡ്ക്യാമ്പ് കൊച്ചി 2017 സംഘടിപ്പിച്ചത്. പത്തോളം പ്രാസംഗികർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. സദസ്സിന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നൽകി.

കാനഡയിൽ നിന്നും എത്തിച്ചേർന്ന ഡഫാനി ലാഫോറസ്റ്റ് റിമോട്ട് വർക്കിന്റെ സാധ്യതകളെപ്പറ്റി പ്രഭാഷണം നടത്തി. ശ്രീലങ്കയിൽ നിന്നും വന്ന മഹാൻ ഗു വീരസിങ്കെ കസ്റ്റമർ സപ്പോർട്ടിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ചിന്തകൾ പങ്കുവച്ചു. വേർഡ്പ്രസ്സ് ആധാരമാക്കി തീമുകളും പ്ലഗ് ഇന്നുകളും നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും നാഗേഷ് പൈ, അമിത് സിംഗ്, ഹർദീപ് അസ്രാനി, യുവരാജ് വഗേല, വിവേക് ജെയിൻ, കീർത്തന കൃഷ്ണൻ, യോഗേഷ് ലോന്ധെ, സുദാർ മുതു എന്നിവർ വിവിധവിഷയങ്ങളെപ്പറ്റി സംസാരിച്ചു.വേർഡ്പ്രസ്സ് കൊച്ചിയുടെ സംഘാടകരിൽ ഒരാളായ ഹരിശങ്കർ സ്വാഗതപ്രസംഗം നടത്തി. ബിഗുൽ മാളായി ആശംസാപ്രസംഗവും ചെയ്തു.

Read More >>