തീവ്രഹിന്ദുത്വവാദിയാണ്, പക്ഷെ ബിജെപിക്ക് ഇത്തവണ വോട്ട് ചെയ്യില്ല: ദലിപ് സുവരെ

തീവ്രഹിന്ദുത്വം മുറുകെ പിടിക്കുകയും അതേ സമയം ബിജെപിയില്‍ നിന്നും അകലുകയും ചെയ്യുന്ന പലരില്‍ ഒരാളാണ് ആഗ്രയിലെ ദലിപ് സുവരെ.

തീവ്രഹിന്ദുത്വവാദിയാണ്, പക്ഷെ ബിജെപിക്ക് ഇത്തവണ വോട്ട് ചെയ്യില്ല: ദലിപ് സുവരെ

ദലിപ് സുവരെ ആഗ്രയിലെ ഒരു വ്യവസായിയാണ്‌. സവര്‍ണ്ണ ഹിന്ദുവായ ദലിപ് നാളിതുവരെ ബിജെപിയ്ക്കു മാത്രമാണ് വോട്ട് ചെയ്തിട്ടുള്ളത്, പക്ഷെ ഇത്തവണ അങ്ങനെയായിരിക്കില്ല. കാരണം മറ്റൊന്നുമല്ല, നോട്ട് നിരോധനം ഇദ്ദേഹത്തിന്റെ വ്യവസായത്തെ തെല്ലൊന്നുമല്ല പിന്നോട്ട് വലിച്ചത്.

"നിര്‍ധനരായ 6-8 പേരെ ഞാന്‍ ജോലിക്കായി നിയമിച്ചിട്ടുണ്ട്. അവര്‍ക്ക് ഒരു മാസം ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഞാന്‍ എത്തി. മാത്രമല്ല, ബാങ്കില്‍ നിന്നും സ്വന്തം പണം പിന്‍വലിക്കാന്‍ സഹിച്ച യാതനകള്‍ ഓര്‍ക്കതിരിക്കുന്നതാവും നല്ലത്. എന്റെ ബിസിനസില്‍ ഇടിവുണ്ടായി. ഇത്രയൊക്കെ സഹിച്ചതിന് ശേഷം എനിക്ക് ഇനി ബിജെപിക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല." സുവരെ പറയുന്നു.


തീവ്രഹിന്ദുത്വ നിലപാട് ഉള്ളയാളാണ് സുവരെ. അയോദ്ധ്യയില്‍ രാമക്ഷേത്രം ഉണ്ടാകണം എന്നു ആഗ്രഹിക്കുന്ന ഈ വ്യവസായി ഒരു ഗോഭക്തന്‍ കൂടിയാണ്. ഹിന്ദുത്വം നിലനില്‍ക്കാന്‍ ഇത്തരം വിശ്വാസങ്ങള്‍ ഉണ്ടാകണം എന്നാണ് സുവരെയുടെ പക്ഷം

തന്റെ അനുഭവങ്ങള്‍ പരക്കെ പ്രചരിക്കപ്പെടണം എന്നും സുവരെ ആഗ്രഹിക്കുന്നു. യു.പിയില്‍ വിജയിക്കണോ എന്ന് തീരുമാനിക്കുന്നത്‌ വ്യവസായികളാണ്. അവര്‍ ബിജെപിയുടെ നിലപാടുകളില്‍ സന്തുഷ്ടരായിരുന്നു എങ്കില്‍ പാര്‍ട്ടി ജയിക്കുന്നതിനു അവരുടെയും ശ്രമം ഉണ്ടാകുമായിരുന്നു. എന്നാല്‍ മിക്ക വ്യവസായികളെയും നോട്ട് നിരോധനം നഷ്ടത്തിലാണ് എത്തിച്ചത്.

ബിജെപിക്ക് അല്ലെങ്കില്‍ ഇത്തവണ സുവരെയുടെ വോട്ട് ആര്‍ക്കായിരിക്കും? ആഗ്ര സൗത്തില്‍ ഇന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നസീര്‍ അഹമ്മദിനാണ് താന്‍ വോട്ട് ചെയ്യുക എന്ന് സുവരെ പറയുന്നു. അയാള്‍ നല്ലൊരു മനുഷ്യനാണ്, ഇത്തവണത്തെ എന്റെ വോട്ട് സമാജ് വാദി- കോണ്‍ഗ്രസ് സഖ്യത്തിനുള്ളതാണ്.

"മാത്രമല്ല, അഖിലേഷ് ചുറുചുറുക്കുള്ള ഊര്‍ജ്ജസ്വലനായ നേതാവാണ്‌. അദ്ദേഹം യു.പിയ്ക്ക് വേണ്ടി പലതും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സംസ്ഥാനത്ത് വികസനം പ്രകടമാണ്." ബിജെപിക്ക് വോട്ടില്ല എന്ന് വിവരിക്കുന്ന സുവരെ തന്റെ വാദങ്ങളെ ന്യായീകരിക്കുന്നു.

തീവ്രഹിന്ദുത്വം മുറുകെ പിടിക്കുകയും അതേ സമയം ബിജെപിയില്‍ നിന്നും അകലുകയും ചെയ്യുന്ന പലരില്‍ ഒരാളാണ് ആഗ്രയിലെ ദലിപ് സുവരെ.

Courtesy: Catch News