ചൂട് കൂടുന്നു; കാസർഗോഡ് ഒരേ സമയം ഏഴിടത്തു തീപ്പിടുത്തം; വരൾച്ചയിൽ വെള്ളം കിട്ടാതെ ഫയർഫോഴ്സ്

അന്തരീക്ഷ ഊഷ്മാവ് ഉയർന്നതിനാൽ കുറ്റിക്കാടുകളും മാലിന്യങ്ങളും ഉണങ്ങിയതാണ് ചെറിയ അശ്രദ്ധയെപ്പോലും വലിയ തീപ്പിടുത്തമാക്കി മാറ്റുന്നത്. വരൾച്ചാ ബാധിത മേഖലയിൽ കനത്ത തീപ്പിടുത്തങ്ങൾ ഉണ്ടാവുമ്പോൾ തീയണക്കാനായി വെള്ളം ലഭിക്കാത്തത് ഫയർഫോഴ്‌സിനെ ഏറെ വലക്കുന്നുണ്ട്.

ചൂട് കൂടുന്നു; കാസർഗോഡ് ഒരേ സമയം ഏഴിടത്തു തീപ്പിടുത്തം; വരൾച്ചയിൽ വെള്ളം കിട്ടാതെ ഫയർഫോഴ്സ്

വേനൽ കനക്കും മുൻപേ ചൂട് ക്രമാതീതമായി ഉയരുന്നതിനാൽ കാസർഗോഡ് തീപിടുത്തം വ്യാപകമാവുന്നു. അനന്തപുരത്തെ 50 ഏക്കർ ഭൂമിയിലുണ്ടായ തീ പിടിത്തം ഉൾപ്പെടെ പെർള, ഉക്കിനടുക്ക, മജൽ, കൊല്ലങ്കാനം, പൊയിനാച്ചി പള്ളിക്കാൽ, പൊയിനാച്ചി, തളങ്കര എന്നിവിടങ്ങളിൽ ഒരേ സമയം തീപിടിത്തം ഉണ്ടായത് ഫയർഫോഴ്‌സിന് ഏറെ വലച്ചു.
അന്തരീക്ഷ ഊഷ്മാവ് ഉയർന്നതിനാൽ കുറ്റിക്കാടുകളും മാലിന്യങ്ങളും ഉണങ്ങിയതിനാലാണ് ചെറിയ അശ്രദ്ധ പോലും വലിയ തീപ്പിടുത്തത്തിലേക്ക് നീങ്ങുകയാണെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്.


കൃഷിയിടങ്ങളിലും മറ്റും കർഷകർ ചപ്പു ചവറുകൾക്ക് തീയിടുന്നതും മാലിന്യവും മറ്റും അശ്രദ്ധയോടെ കത്തിക്കുന്നതും സിഗരറ്റ് കുറ്റികൾ വലിച്ചെറിയുന്നതുമാണ് വലിയ തീപിടുത്തത്തിലേക്ക് നയിക്കുന്നത്. വരൾച്ചാ ബാധിത പ്രദേശങ്ങളിൽ തീപിടുത്തം ഉണ്ടാവുമ്പോൾ തീയണക്കാനായി ടാങ്കിലെ വെള്ളം തീർന്നാൽ കിലോമീറ്ററുകൾ ഓടേണ്ട അവസ്ഥയാണ് ഫയർഫോഴ്‌സിന്.
തീപ്പിടുത്തം തുടർക്കഥയായതോടെ ഫയർഫോഴ്‌സിന്റെ കാസർഗോഡ്, ഉപ്പള, കുറ്റിക്കോൽ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് യൂണിറ്റുകൾ നെട്ടോട്ടമോടുകയാണ്. മുഴുവൻ സമയവും ഡ്യൂട്ടിയിൽ നിൽക്കേണ്ട അവസ്ഥയിലാണ് സേനാ അംഗങ്ങൾ.

Read More >>