ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയില്‍ വന്‍ തീപിടുത്തം

തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വെളിവായിട്ടില്ല എങ്കിലും ക്ഷേത്രത്തിനു സമീപം കൂട്ടിയിട്ട ചവറിന് തീപിടിച്ചതാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയില്‍ വന്‍ തീപിടുത്തം

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ വടക്കേ നടയില്‍ വന്‍ തീപിടിത്തം. വടക്കേ നടയ്ക്ക് സമീപത്തെ ഗോഡൗണ്‍, പോസ്റ്റ്ഓഫീസ് എന്നിവ പൂര്‍ണമായും കത്തിനശിച്ചു.

ക്ഷേത്രത്തിന്റെ സുരക്ഷാമേഖലയിലുള്ള പ്രദേശമാണിത്.

പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ്‌ തീപിടുത്തമുണ്ടായതിന്റെ വിവരം ക്ഷേത്രത്തിലുണ്ടായിരുന്ന കമാന്‍ഡോകള്‍ മനസിലാക്കുന്നത്‌. ഉടന്‍ തന്നെ അഗ്നിശമനസേനയെ അറിയിക്കുകയും ചെയ്തു.

നാല് യൂണിറ്റുകളില്‍ നിന്നുള്ള അഗ്നിശമന വാഹനങ്ങള്‍ എത്തി കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതെ സ്ഥിതി നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വെളിവായിട്ടില്ല എങ്കിലും ക്ഷേത്രത്തിനു സമീപം കൂട്ടിയിട്ട ചവറിന് തീപിടിച്ചതാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.