തലനാട് വെള്ളാനി ടോപ്പിൽ വൻ അഗ്നിബാധ; നൂറേക്കർ കത്തി നശിച്ചു

രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് ശ്രമിച്ചിട്ടും ഇതുവരെയും തീ പൂർണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല. പാലാ നിയോജക മണ്ഡലത്തിലെ തലനാട് പഞ്ചായത്തു പരിധിയിലാണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്.

തലനാട് വെള്ളാനി ടോപ്പിൽ വൻ അഗ്നിബാധ; നൂറേക്കർ കത്തി നശിച്ചു

തീക്കോയി: തീക്കോയി വെള്ളാനി ടോപ്പിൽ ഉണ്ടായ വൻ അഗ്നിബാധയിൽ ഇതുവരെ കത്തി നശിച്ചതു നൂറേക്കർ റബർ തോട്ടം അടക്കമുള്ള ഭൂമി. രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് ശ്രമിച്ചിട്ടും ഇതുവരെയും തീ പൂർണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല. പാലാ നിയോജക മണ്ഡലത്തിലെ തലനാട് പഞ്ചായത്തു പരിധിയിലാണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്.

അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണിത് അതുകൊണ്ടു തന്നെ ഈരാറ്റുപേട്ട ഫയർ ഫോഴ്സിനു പ്രദേശത്തു നിന്നും വെള്ളം ശേഖരിക്കാൻ സാധിക്കാതെ വരുന്നതും തീ കൂടുതൽ പടരാൻ ഇടയാക്കിയിട്ടുണ്ട് . പഞ്ചായത്ത് അധികൃതരും നാട്ടുകാരും രാത്രി മുതൽ ഇതു കെടുത്താനുള്ള അക്ഷീണ പ്രയത്നത്തിലാണ്. കൂടുതൽ ഫയർ യൂണിറ്റുകൾ എത്താതിരുന്നതും അഗ്നി ബാധയുടെ തീവ്രത കൂടുന്നതിനിടയാക്കി .


ഫയർ ഫോഴ്സ് വാഹനങ്ങളിലെ വെള്ളം തീർന്നാൽ വീണ്ടും നിറയ്ക്കാൻ കിലോ മീറ്ററുകൾ പോവേണ്ട സ്ഥിതിയാണു പ്രദേശത്ത്. കോട്ടയം അടക്കമുള്ള സ്റ്റേഷൻ പരിധികളിൽ നിരവധി തവണ ഇന്നു തന്നെ സമാന സംഭവങ്ങൾ ഉണ്ടായതിനാൽ മറ്റു ഫയർ സ്റ്റേഷനുകളിൽ നിന്നും വാഹനങ്ങൾ കിട്ടിയിരുന്നില്ല.

വിഷയം അറിഞ്ഞ ഉടനെ തന്നെ നാരദ ന്യൂസ ഫയർ ഫോഴ്സ് ഡയറക്ടർ ജനറലിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിന്റെ അടുത്ത പ്രദേശത്താണ് തീ പിടുത്തം ഉണ്ടായ വെള്ളാനി ടോപ്.

Read More >>