കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടുത്തം; കടകള്‍ക്ക് തീപിടിക്കുന്ന ദൃശ്യങ്ങള്‍

കോഴിക്കോട് മിഠായിത്തെരുവില്‍ മോഡേണ്‍ തുണിക്കടയുടെ മുന്‍ഭാഗത്ത് പടര്‍ന്ന തീ തൊട്ടടുത്ത കടകളിലേക്കും വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുകയായരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കടയിലുള്ളവര്‍ക്കു പരിക്കുകളൊന്നുമില്ലെന്നാണ് സൂചന.

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടുത്തം; കടകള്‍ക്ക് തീപിടിക്കുന്ന ദൃശ്യങ്ങള്‍

കോഴിക്കോട് മിഠായിത്തെരുവില്‍ വീണ്ടും വന്‍ തീപിടുത്തം. രാധാ തീയറ്ററിന് അടുത്തുള്ള തുണിക്കടയ്ക്കാണ് തീപിടിച്ചത്. തീപടര്‍ന്നു സമീപത്തുള്ള പതിനഞ്ചോളം കടകള്‍ നശിച്ചു. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്.മോഡേണ്‍ തുണിക്കടയുടെ മുന്‍ഭാഗത്ത് പടര്‍ന്ന തീ തൊട്ടടുത്ത കടകളിലേക്കും വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുകയായരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കടയിലുള്ളവര്‍ക്കു പരിക്കുകളൊന്നുമില്ലെന്നാണ് സൂചന. കടയില്‍ നിന്ന് വെള്ളമൊഴിച്ച് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്സ്. കൂടുതല്‍ ഫയര്‍ഫോഴ്സ് സംഘത്തെ സ്ഥലത്തേക്ക് എത്തിക്കാന്‍ ശ്രമം നടക്കുന്നു.Read More >>