അപലപിക്കപ്പെട്ടാല്‍ പോരാ, കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷയുറപ്പാക്കണമെന്ന് മോഹന്‍ലാല്‍; ഇനിയൊരു പെണ്‍കുട്ടിക്കു നേരെയും ചെറുവിരല്‍പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുതെന്ന് സുരേഷ് �

കൊളുത്തിയ മെഴുകുതിരികളുമേന്തി സഹാനുഭൂതി പ്രകടിപ്പിക്കുന്ന രീതി നിര്‍ത്തി ശക്തമായ നിയമം നടപ്പാക്കേണ്ട സമയമാണിത്- മോഹന്‍ലാല്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളെ ചെറുക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്നും ഇനിയൊരു പെണ്‍കുട്ടിക്കു നേരെയും ഒരു ചെറുവിരല്‍പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുതെന്നും സുരേഷ് ഗോപി പറയുന്നു.

അപലപിക്കപ്പെട്ടാല്‍ പോരാ, കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷയുറപ്പാക്കണമെന്ന് മോഹന്‍ലാല്‍; ഇനിയൊരു പെണ്‍കുട്ടിക്കു നേരെയും ചെറുവിരല്‍പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുതെന്ന് സുരേഷ് �

യുവനടിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പിന്തുണയും രൂക്ഷ വിമര്‍ശനവുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. മലയാളത്തിലെ മുന്‍നിര താരങ്ങളായ മോഹന്‍ലാലും സുരേഷ് ഗോപിയുമാണ് നടിക്കു പിന്തുണയുമായി ഫേസ്ബുക്കിലൂടെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്.

ഇത്തരം സംഭവങ്ങളെ ശക്തമായി അപലപിച്ചാല്‍ മാത്രം പോരെന്നു കുറ്റക്കാര്‍ക്കു തക്കതായ ശിക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. മനുഷ്യനെന്ന വിശേഷണം അര്‍ഹിക്കാത്ത സമാന ചിന്താഗതിക്കാരായവര്‍ക്കും പാഠമാകുന്നതാവണം ശിക്ഷ. ഒരു സ്ത്രീക്കെതിരെ നടന്ന അക്രമവാര്‍ത്ത കേള്‍ക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.


കൊളുത്തിയ മെഴുകുതിരികളുമേന്തി സഹാനുഭൂതി പ്രകടിപ്പിക്കുന്ന രീതി നിര്‍ത്തി ശക്തമായ നിയമം നടപ്പാക്കേണ്ട സമയമാണിത്. ഇനി ഒരാളും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും കുറ്റക്കാര്‍ രക്ഷപെടുന്നില്ലെന്നു ഉറപ്പാക്കുംവിധം നിയമം ശക്തമാവണമെന്നു പറയുന്ന മോഹന്‍ലാല്‍ ഈ ദുരവസ്ഥയില്‍ എന്റെ ഹൃദയം അവള്‍ക്കൊപ്പം നില്‍ക്കുന്നതായും വ്യക്തമാക്കുന്നു. കാലതാമസമില്ലാതെ നീതി നടപ്പാകട്ടെ എന്നു പ്രത്യാശിച്ചാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം, ഇത്തരം സംഭവങ്ങളെ ചെറുക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്നും ഇനിയൊരു പെണ്‍കുട്ടിക്കു നേരെയും ഒരു ചെറുവിരല്‍പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുതെന്നും സുരേഷ് ഗോപി പറയുന്നു.

സ്വന്തം അഭിമാനത്തിനു നേരെ ഉയരുന്ന ചെറുചലനങ്ങളില്‍ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഖത്തിന്റെ ആഴം കൂടി നമ്മള്‍ അറിഞ്ഞു വയ്ക്കണം എന്ന സാമൂഹ്യപാഠം കൂടിയാണ് തന്റെ കുഞ്ഞനുജത്തിയ്ക്കുണ്ടായ ദുരനുഭവം നമുക്ക് മുന്നില്‍ തുറന്നു വയ്ക്കുന്നത്- സുരേഷ് ഗോപി കൂട്ടിച്ചേര്‍ക്കുന്നു.

നേരത്തെ പ്രഥ്വിരാജ്, അനൂപ് മേനോന്‍, മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, സാന്ദ്രാ തോമസ്, ഇന്നസെന്റ്, മുകേഷ്, വീനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ നടിക്കു നേരെയുണ്ടായ ആക്രമണത്തിനെതിരെ രംഗത്തുവന്നിരുന്നു.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്


സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Read More >>