എ.പി ഉസ്താദിനെ കൊണ്ട് നിക്കാഹ് നടത്തണമെന്ന പുയ്യാപ്ലയുടെ ആഗ്രഹം സാധിപ്പിച്ചതിന് പിതാവിനെ പുറത്താക്കി പള്ളിക്കമ്മിറ്റിയുടെ നടപടി

"വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റം പറ്റിയത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.-|സൂറ അൽ മാഇദ- 8)" എന്ന് സഫ്വാന്‍ ആരെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു.

എ.പി ഉസ്താദിനെ കൊണ്ട് നിക്കാഹ് നടത്തണമെന്ന പുയ്യാപ്ലയുടെ ആഗ്രഹം സാധിപ്പിച്ചതിന് പിതാവിനെ പുറത്താക്കി പള്ളിക്കമ്മിറ്റിയുടെ നടപടി

കണ്ണൂര്‍: കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരേ കൊണ്ട് മകളുടെ നിക്കാഹ് നടത്തിയതിനു പിതാവിനെ മഹല്ലില്‍ നിന്നും പുറത്താക്കി പള്ളികമ്മിറ്റിയുടെ ഉത്തരവ്.

കൊട്ടില ഓണപ്പറമ്പ മഹല്ലില്‍ നിന്നുമാണ് ഇബ്രാഹിം ബാഖവിയെ പുറത്താക്കിയിരിക്കുന്നത്. പുയ്യാപ്ലയുടെ ആഗ്രഹപ്രകാരം കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ കാര്‍മ്മികത്വത്തില്‍ മകളുടെ വിവാഹം നടത്തി എന്നുള്ളതായിരുന്നു ബാഖവി ചെയ്ത കുറ്റമായി പള്ളികമ്മിറ്റി വിധിക്കുന്നത്.


ഇക്കഴിഞ്ഞ ജനുവരി 31നാണ് ബാഖവിയുടെ മകള്‍ സാക്കിയത്തുല്‍ ഫാഹിരയും മാങ്കടവ് സ്വദേശി സാഫ്വാനും തമ്മിലുള്ള നിക്കാഹ് നടന്നത്. നിക്കാഹിനെ തടസ്സപ്പെടുത്താനായി നടത്തിയ നീക്കങ്ങളെ കുറിച്ചു സാഫ്വാന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നുണ്ട്.

നിക്കാഹ് നടത്തേണ്ടത് ഖത്തീബ് ആണെന്നും, ഇനി അതല്ല തങ്ങളുമാരെയോ ആലീമീങ്ങളെയോ കൊണ്ട് നിക്കാഹ് കഴിപ്പിക്കണമെന്നുണ്ടെങ്കില്‍ കമ്മറ്റിയുമായി ബന്ധപ്പെടണമെന്നും, സമസ്ത അംഗീകരിക്കുന്നവരെ മാത്രമെ തങ്ങള്‍ ഇതിനായി അനുവദിക്കുകയുള്ളൂ എന്നും പുറത്താക്കല്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്.

ജനറല്‍ ബോഡിയുടെ ഈ തീരുമാനത്തെ ലംഘിച്ചു, മഹല്ലിനെ ധിക്കരിച്ചയാളെയാണ് പുറത്താക്കുന്നത് എന്നുമാണ് കമ്മറ്റിയുടെ വിശദീകരണം. എന്നാല്‍ വഖ്ഫ് ബോർഡിന്റെ കീഴിലായി പ്രവർത്ഥിക്കുന്ന പള്ളിക്കമ്മറ്റികൾ ഇത്തരത്തിലൊരു തീരുമാനം എടുത്തതും ചോദ്യം ചെയ്യപ്പെടുന്നു."മയ്യത്ത് നമസ്കാരം, ഖബറടക്കം, നിക്കാഹ് തുടങ്ങിയ കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്കോ, അവര്‍ ഏല്‍പിച്ചവര്‍ക്കോ നിര്‍വഹിക്കാമെന്നും, പള്ളിക്കമ്മറ്റിയുടെ നിയന്ത്രണം പാടില്ല എന്നുമുള്ള വഖ്ഫ് ബോര്‍ഡിന്‍റെ വ്യക്തമായ വിധിയാണ് ഇതിനായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒരു വിശ്വാസിയെ സംബന്ധിച്ച് ഊര് വിലക്കിന് സമമാണ് പള്ളിക്കമ്മിറ്റിയുടെ ഈ പുറത്താക്കല്‍ നടപടി എന്ന് വിലയിരുത്തപ്പെടുന്നു. മരണാനന്തരക്രിയക്കടക്കം വേറെ ഇടം തേടി പോകണം എന്നുള്ള ദുരവസ്ഥയായിരിക്കും ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.

പുയ്യാപ്ല സഫ്വാന്‍ തന്റെ നിക്കാഹിനെ സംബന്ധിച്ചു നേരിടേണ്ടി വന്നത് വിശദീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്‌":

വിവരങ്ങള്‍ നല്‍കിയത് :സുബൈർ മുട്ടൂൻ

Read More >>