വൈദ്യുതി കമ്പിയിൽ തൂങ്ങി പ്രതിഷേധം; കർഷകർക്കു പരുക്കേറ്റു

ഞായറാഴ്ച കരാറുകാരൻ കൃഷിയിടത്തിലൂടെ കമ്പി വലിക്കുന്ന ജോലി തുടങ്ങിയപ്പോൾ നബിറസൂലും മകനും കമ്പിയിൽ പിടിക്കുകയായിരുന്നു. ജോലിക്കാൻ കമ്പി മുകളിലേയ്ക്കു വലിക്കുന്നതു തുടർന്നു. എന്നാൽ പിതാവും മകനും അതു തടയാൻ ശ്രമിക്കുകയും 30 അടിയോളം ഉയരത്തിലേയ്ക്കു ഉയർത്തപ്പെടുകയും ചെയ്തു.

വൈദ്യുതി കമ്പിയിൽ തൂങ്ങി പ്രതിഷേധം; കർഷകർക്കു പരുക്കേറ്റു

തങ്ങളുടെ കൃഷിടത്തിലൂടെ വൈദ്യുതി കമ്പി വലിക്കുന്നതിൽ പ്രതിഷേധിച്ച് കമ്പിയിൽ തൂങ്ങിയ കർഷകനും മകനും പരുക്കേറ്റു. കർണ്ണാടകയിലെ അനന്തപൂരിൽ ആണു സംഭവം.

തുംകൂർ ജില്ലയിലെ മധുഗിരിയിൽ നിന്നും പവഗാഡയിലേയ്ക്കു ഹൈ ടെൻഷൻ ലൈൻ വലിക്കുന്നതിന്റെ ഭാഗമായി കൃഷിയിടത്തിലൂടെ കമ്പി വലിക്കേണ്ടിയിരുന്നു. കെ നബിറസൂൽ (65) എന്നയാളുടെ കൃഷിയിടത്തിലൂടെയാണു വൈദ്യുതികമ്പി കടന്നു പോകുന്നുണ്ടായിരുന്നത്. അദ്ദേഹം കർണ്ണാടക ഇലക്ട്രിസിറ്റി ബോർഡിനോടു നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെടുകയായിരുന്നു.


ഞായറാഴ്ച കരാറുകാരൻ കൃഷിയിടത്തിലൂടെ കമ്പി വലിക്കുന്ന ജോലി തുടങ്ങിയപ്പോൾ നബിറസൂലും മകനും കമ്പിയിൽ പിടിക്കുകയായിരുന്നു. ജോലിക്കാൻ കമ്പി മുകളിലേയ്ക്കു വലിക്കുന്നതു തുടർന്നു. എന്നാൽ പിതാവും മകനും അതു തടയാൻ ശ്രമിക്കുകയും 30 അടിയോളം ഉയരത്തിലേയ്ക്കു ഉയർത്തപ്പെടുകയും ചെയ്തു. അല്പം കഴിഞ്ഞ് ഇരുവരും താഴേയ്ക്കു വീണു. അവരെ ഹിന്ദുപ്പൂർ ആശുപത്രിയിലേയ്ക്കു എത്തിച്ചപ്പോഴേയ്ക്കും നബിറസൂലിന്റെ സ്ഥിതി ഗുരുതരമായിരുന്നു.

കെ എസ് ഇ ബിയ്ക്കും കരാറുകാരനും എതിരെ നടപടി എടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. കർഷകരുടെ അനുവാദം വാങ്ങാതെയാണു കെ എസ് ഇ ബി ഉദ്യോഗസ്ഥർ കമ്പി വലിക്കുന്ന ജോലി തുടങ്ങിയതെന്നു എം എൽ സി ഗുണ്ടുമല തിപ്പെസ്വാമി പറഞ്ഞു.