സത്യത്തില്‍ മഹേഷിന്റെ ചാച്ചന് ഒരു കാമുകിയുണ്ടായിരുന്നു; കാബറേ കാണാന്‍ പോയപ്പോള്‍ ആദ്യമായി കണ്ടവള്‍

മലയാള സിനിമയില്‍ നൈസായ ഇടപെടല്‍ നടത്തിയ മഹേഷിന്റെ പ്രതികാരം തീയേറ്ററിലെത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. സിനിമയിലെ മഹേഷിന്റെ ചാച്ചനെ നൈസായി പുനര്‍വായിക്കുകയാണ് വിഷ്ണു പടക്കപ്പറമ്പില്‍.

സത്യത്തില്‍ മഹേഷിന്റെ ചാച്ചന് ഒരു കാമുകിയുണ്ടായിരുന്നു; കാബറേ കാണാന്‍ പോയപ്പോള്‍ ആദ്യമായി കണ്ടവള്‍

വിഷ്ണു പടിക്കപ്പറമ്പില്‍

ഒരു ചാര്‍ളി ജീവിതം നയിച്ച ഒരാളായിരുന്നിരിക്കണം ചാച്ചന്‍ അയാള്‍ ഒരേ സമയം ക്രിസ്ത്യന്‍ ഹിന്ദു മുസ്ലിം ആകാം... അതു കൊണ്ടാണ് ഭാവനാച്ചായന്‍ എന്ന് വിശേഷിക്കപ്പെടുന്നത്. 'Immortal' എന്ന ഇറാനിയന്‍ സിനിമയിലെ കഥാപാത്രത്തെ പോലെ ചാച്ചന്‍ പ്രണയത്തില്‍ ജീവിക്കുന്ന ആളാണ്. ജീവിതത്തിന്റെ രതിമൂര്‍ച്ഛകളുടെ ആഴങ്ങളിലേക്ക് ആത്മാവിന്റെ തൊണ്ട വറ്റിവരളും വരെ ഇറങ്ങി നടക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണയാള്‍.


ടൈറ്റില്‍ സോങില്‍ തന്നെ ചാച്ചന്‍ register ചെയ്യപ്പെടുന്നുണ്ട്. ടൂര്‍ പോകുമ്പോള്‍ മഹേഷിന്റെ കൂടെ അല്ല ,അയാള്‍ അയാളുടെ സ്വാതന്ത്രത്തിലാണ്. എതിര്‍ സീറ്റില്‍ പുറം കാഴ്ച്ചകളിലേക്ക് ദേശാടനം ചെയ്യുന്ന, ലോകത്തെ പക്ഷിക്കൂടായ് കാണുന്ന ഒരാളാണയാള്‍.

ചാച്ചന്റെ തൊട്ടടുത്തിരിക്കുന്നയാള്‍ എണീക്കുമ്പോള്‍ ഉണ്ടാകുന്ന അലോസരപ്പെടല്‍ , 'ആസ്വാദന വിഘ്‌നം' ആ മുഖത്ത് ലൈറ്റ് ഹൗസ് വെളിച്ചം പോലെ തെളിയുന്നത് കാണാം.

രണ്ട് സമയങ്ങളില്‍ ചാച്ചന്‍ ആജ്ഞാപന സ്വരത്തില്‍ സംസാരിക്കുന്നുണ്ട്!
('ഇവനെ ഏതെങ്കിലും ആശുപത്രിയില്‍ കൊണ്ട് പോ' എന്നത് ആജ്ഞാപനമല്ല നീയൊക്കെ എന്തിന് നടക്കുവാടേയ്... എന്ന പഴയ ചാര്‍ളീയന്‍ ഉപബോധമനസ്സ് ഉണര്‍ന്നതാണ് ഒരു നിമിഷം.)
'നീ ഇടിച്ച് ജയിച്ചില്ലേ ഇനി മതിയാക്കികൂടെ '
എന്നത് ഒരു ബുദ്ധിപരമായ സന്ധി ചെയ്യലാണ്.

' ഇപ്പോഴും എന്നാ ഒരിതാ ' എന്ന ബേബിയുടെ വാക്ക് കീര്‍ത്തിക്ക് ഇരയാകലല്ല ഹീറോയിസം.പക്വമായ നിലപാടെടുക്കലാണ് .ആ പാഠം അവിടെ മഹേഷിനെ ആദ്യം അയാള്‍ പഠിപ്പിച്ചു.

(പ്രായമായാല്‍ പ്ലാവില്‍ക്കേറി ചക്ക ഇട്ട് കാറ്റ് പോകാതെ...ഒന്നിലെങ്കില്‍ നീണ്ട തോട്ടിയുണ്ടാക്കി തോണ്ടാം..., അല്ലെങ്കില്‍ വീഴും വരെ കാക്കാം... (ചക്ക നിലത്ത് വീണ് പൊട്ടി പാളീസാകുന്ന വിഷ്വല്‍ ഉണ്ട് ചിത്രത്തില്‍ എന്നാ പിന്നെ നിലത്ത് വീഴുന്നത് വരെ കാക്കാരുന്നില്ലേ )

മാറ്ററിതല്ല...



ആജ്ഞാപന സ്വരം അത് പ്രണയത്തിന് വേണ്ടിയാണ്,

  • 1 ) അതില്‍ തൊട്ടു പോകരുത് ( സഹധര്‍മിണിയുടെ ഫോട്ടോ മഹേഷ് എടുക്കുമ്പോള്‍ )

  • 2) എവിടെ പോകുന്നു, മഴ തോര്‍ന്നിട്ട് പോകാം ( മഹേഷ് ഭാവനയോട് ഇപ്പോഴാണ് ആ പെണ്ണ് നിന്നെ പറ്റിച്ചിട്ട് പോയല്ലേന്ന് ചോദിക്കുന്നത് )


തൊട്ടു പോകരുതെന്നു പറയുമ്പോള്‍, നിഷ്‌കളങ്കമായ പഴയസ്മരണയിലേക്ക് തിരിച്ച് പോകുന്നുണ്ട് ( returning to the innocence)
അവിടേക്ക് ഒരു ഡിവേര്‍ഷന്‍ എടുക്കാന്‍ ആ മനസ്സ് തുളുമ്പുന്നുണ്ട്.
മഴ തോര്‍ന്നിട്ട് എന്നു പറയുന്നത് പ്രണയ തോര്‍ച്ചയെ പറ്റിയാണ്... തല്‍ക്കാലം ഒരു ഗ്യാപ് എടുക്കൂ മഹേഷേ എന്നത് ഫിലോസഫിക്കലായിട്ട് ചാച്ചന്‍ പറഞ്ഞതാണ്.
അതുകൊണ്ട് തന്നെ ചാച്ചന്റെ വിവാഹം അദ്ദേഹത്തിന്റെ ഫസ്റ്റ് ലൗ അല്ല. അത് രണ്ടാമത്തേതാണ്. കക്ഷിയെ പൊക്കിയത് കാബറെ കാണാന്‍ പോയപ്പോഴാണ്,
അതുകൊണ്ടാണ് ആര്‍ട്ടിസ്റ്റ് ബേബിയുടെ ഓര്‍മ്മയെ പരീക്ഷിക്കുമ്പോള്‍ ' മറക്കാന്‍ പറ്റോ എന്ന് തിരിച്ച് ചോദിക്കുന്നത് ''
'ഇന്നീ തീരം തേടും തിരയുടെ പാട്ടില്‍ '
എന്ന ഗാനം bg ആകുന്നത് നോക്കുക...
അടുത്ത വരിയാണ് ശ്രദ്ധിക്കേണ്ടത്
'ഇന്നീ പ്രേമം പൂക്കും മുകിലിന്‍മേട്ടില്‍ '
തേടലാണ് ജീവിതം... ഒരാണ് അവന്റെ പെണ്ണിനെ കണ്ടെത്തുന്നതും ഒരു പെണ്ണ് അവന്റെ ആണിനെ കണ്ടെത്തുന്നതും.തീരം തേടിവന്ന് പ്രേമം പൂത്തു.
അവിടെ വച്ച് തന്നെയാണ് മുന്തിരിവള്ളികള്‍ പൂത്തത്... അതു കൊണ്ടാണ് ബാംഗ്ലൂര്‍ പോകാം... എന്ന ബേബിയുടെ ചോദ്യം മുഖവിലക്കെടുക്കാത്തതും.
അവളുടെ കാല്‍ സ്പര്‍ശമുള്ള മണ്ണിലേക്ക് ഒരു യാത്ര അയാള്‍ ആഗ്രഹിച്ചു. പ്രണയത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും വേവലാതികള്‍ ഇല്ലാത്ത ബേബി അത് വെറും കമ്പിയാണെന്ന് തെറ്റ് ധരിച്ചു !

നിന്റെ പ്രായം തേന്‍ നുകരുന്നവവ്വാലിനെപ്പോലെ ആണെന്ന് പറന്ന് വരുന്ന വവ്വാലിന്റെ image presentation  നിലൂടെ ആ തന്ത കാട്ടി തരുന്നത്. അതിലും ഒരു കലയെ കണ്ടെത്തണം എന്ന ഫിലോസഫിക്കല്‍ മൂവ്.

പ്രത്യേകിച്ചും മഹേഷിനെ പോലെ, സ്റ്റുഡിയോയെ വെറും 'കടയായ് 'സമ്പത്തുല്‍പ്പാദന പ്രക്രിയയുടെ ക്രയവിക്രയ പണിയാളായ് മാറുന്ന ഭാവന എന്ന വിശേഷണത്തിന് ഒട്ടും ചേരാത്ത അപ്പന്റെ പിന്തുടര്‍ച്ച അതുപോലെ തുടരുന്ന തന്നെ ഇതു വരെ കണ്ടെത്താത്ത മഹേഷിലേക്ക് , അവന്റെ ഉള്ളിലേക്ക് അവനെ ചാച്ചന്‍ കൂട്ടികൊണ്ട് പോകുന്നു.
Mani rao വിന്റെ പ്രശസ്ത വാചകം പോലെ
'You plant a silent minefield, l walk on it,
Flashes of meaning exploding in my head'
തലയില്‍ creativity കൊണ്ട് മഹാവിസ്‌ഫോടനം നടത്താനുള്ളതാണ് കലയെന്ന് ചാച്ചന്‍ practical
ക്ലാസ്സ് എടുക്കുന്നു.

'ഫോട്ടോഗ്രഫി പഠിപ്പിക്കാന്‍ പറ്റില്ല മഹേഷേ പക്ഷെ പഠിക്കാന്‍ പറ്റും' എന്നത് ജീവിതത്തെക്കുറിച്ച് മഹേഷിന് പറഞ്ഞ് കൊടുക്കുന്ന അരുളപ്പാടാണ് . ചാച്ചന്‍ ആണ് സിനിമയിലെ അപ്പോസ്തലന്‍.

സ്റ്റുഡിയോയില്‍ എത്തിയാല്‍ എത്തുമ്പോള്‍ ഉള്ള മുടി ചീകല്‍ അയാള്‍ വീട്ടില്‍ നിന്ന് ചീകി ഒതുക്കാത്തതിനാലല്ല. ക്രിയേറ്റീവ് എനര്‍ജി അയാളിലേക്ക് വീണ്ടും പ്രവഹിക്കുന്നതാണ്.

ഒരു പണിയും സ്വന്തമായി കണ്ടെത്താതെ...in born Talent ഇല്ലാതെ... പാസ്‌പോര്‍ട്ട് ഫോട്ടം മാത്രം എടുക്കാന്‍ അറിയുന്ന മഹേഷ് എന്ന ചെറുപ്പക്കാരനെ തന്റെ പൂമ്പൊടി വിതറി വളര്‍ത്തി മഹേഷ് ഭാവന എന്ന സമ്പുഷ്ട കലാഹൃദയത്തിലേക്ക് വളര്‍ത്തിയ ചാച്ചന്‍...പിന്നീട്...മഹേഷ് ഉസ്താദ് ഹോട്ടലിലെ ദുല്‍ക്കറിനെ പോലെ...മഹേഷ് വെഡ്ഡിങ് ഫോട്ടോഗ്രഫിക്ക് പോകുമ്പോ ഭാര്യ സ്റ്റുഡിയോ നോക്കും.

അപ്പോള്‍... അപ്പോള്‍... ചാച്ചന്‍ തന്റെ സഹധര്‍മ്മിണിയുടെ ഫോട്ടോ ബാഗിലാക്കി ഒരു ട്രാക്ടറിന്റെ പിറകില്‍... മാനം നോക്കി കിടന്ന് അജ്മീറിലേക്ക്...
'How do you feel?
He said:, Like one who has arisen in the morning and does not know whether he will be dead in the evening.
The other man said :,'But this is the situation of all men.
He said: Yes but how many of them feel it?' _osho

Read More >>