'പള്‍സര്‍ സുനി ദിലീപ് ഫാന്‍സിന്റെ യോഗത്തില്‍': വ്യാജ വാര്‍ത്ത നല്‍കി അപമാനിച്ച ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി റിയാസ് ഖാന്‍

കഴിഞ്ഞദിവസമാണ് റിയാസ് ഖാന്‍ പള്‍സര്‍ സുനിയാണെന്ന രീതിയില്‍ പ്രചരിപ്പിച്ചുകൊണ്ടുള്ള വാര്‍ത്ത ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. തനിക്കുണ്ടായ മാനഹാനിക്കും മനോവിഷമത്തിനും ഉത്തരവാദികളായവരെ സമൂഹത്തിന്റെ മുമ്പില്‍ എത്തിക്കാന്‍ ഈ വിഷയത്തെ ഞാന്‍ നിയമപരമായി നേരിടുമെന്നു റിയാസ് ഖാന്‍ വ്യക്തമാക്കുന്നു.

യുവനടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി 'പള്‍സര്‍ സുനി ദിലീപ് ഫാന്‍സ് അസോസിയേഷന്റെ യോഗത്തില്‍' എന്ന വ്യാജവാര്‍ത്ത നല്‍കി ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ തന്നെ അപമാനിച്ചെന്നു റിയാസ് ഖാന്‍ എന്ന യുവാവ്. ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ റിയാസ് ഖാന്‍ ആണ് തന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്.

പള്‍സര്‍ സുനിയാണെന്ന രീതിയില്‍ പ്രചരിപ്പിച്ചത് റിയാസ് ഖാന്‍ ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു. വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പത്രങ്ങളുടെ പേരെടുത്തു പറഞ്ഞാണ് റിയാസ് ഖാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചിരിക്കുന്നത്. ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റര്‍ക്കെതിരെയും റിയാസ് ഖാന്‍ രംഗത്തുവന്നിട്ടുണ്ട്.
ഈമാസം 19ന് രാവിലെ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി പുനഃസംഘടന മീറ്റിങ് കഴിഞ്ഞ് കമ്മിറ്റിയിലെ തെരഞ്ഞെടുപ്പിനു ശേഷം ദിലീപിനും ഭാരവാഹികള്‍ക്കുമൊപ്പം നിന്നെടുത്ത ചിത്രം താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു ഓണ്‍ലൈന്‍ പത്രം എന്റെ ഈ ചിത്രമെടുത്ത് ചുവന്നമഷി കൊണ്ടു മാര്‍ക്ക് ചെയ്ത് 'പള്‍സര്‍ സുനി ദിലീപ് ഫാന്‍സിന്റെ യോഗത്തില്‍ പങ്കെടുത്തു' എന്ന രീതിയില്‍ വ്യാപകമായി വാര്‍ത്ത പ്രചരിപ്പിച്ചെന്ന് റിയാസ് ഖാന്‍ പറയുന്നു.

ആ വാര്‍ത്ത അപ്പോള്‍ തന്നെ മറ്റു ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. കൂടാതെ ഈ വ്യാജവാര്‍ത്ത ഉത്തരവാദപ്പെട്ട കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റര്‍ അദ്ദേഹത്തിന്റ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‌തെന്നും റിയാസ് ആരോപിക്കുന്നു. ഇവരുടെ ലക്ഷ്യം എന്താണെന്നു ഏതൊരു സാധാരണക്കാരനും അറിയാം. റിയാസ്ഖാന്‍ എന്ന താനല്ല, ഫാന്‍സ് അസോസിയേഷന്‍ എന്നുള്ളതിന്റെ മുമ്പില്‍ 'ദിലീപ്' എന്ന പേര് ഉള്ളതുകൊണ്ടാണെന്നും റിയാസ് ഖാന്‍ പറയുന്നു.തനിക്കുണ്ടായ മാനഹാനിക്കും മനോവിഷമത്തിനും ഉത്തരവാദികളായവരെ സമൂഹത്തിന്റെ മുമ്പില്‍ എത്തിക്കാന്‍ ഈ വിഷയത്തെ ഞാന്‍ നിയമപരമായി നേരിടുമെന്നു റിയാസ് ഖാന്‍ വ്യക്തമാക്കുന്നു. ഇരയാക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി വന്നവര്‍ എന്തുകൊണ്ട് ഇതിന്റെ പേരില്‍ ഒരു തെറ്റും ചെയ്യാതെ ക്രൂശിപെടുന്ന സഹപ്രവര്‍ത്തകനു പിന്തുണയുമായി വരുന്നില്ലെന്നും റിയാസ് ചോദിക്കുന്നു.

ഇതിനു പിന്നില്‍ ശക്തമായ ഗുഡാലോചന നടക്കുന്നതായും ഇത് പുറത്തുവരണമെന്നും ജനങ്ങള്‍ സത്യം അറിയണമെന്നും പറഞ്ഞുകൊണ്ടാണ് റിയാസ് ഖാന്‍ ഫോസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് റിയാസ് ഖാന്‍ പള്‍സര്‍ സുനിയാണെന്ന രീതിയില്‍ പ്രചരിപ്പിച്ചുകൊണ്ടുള്ള വാര്‍ത്ത ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇതോടെ ഈ ചിത്രം ഫേ്‌സ്ബുക്കില്‍ ആകമാനം പ്രചരിക്കുകയും ദിലീപിനും ഫാന്‍സിനുമെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

റിയാസ് ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Read More >>