ജയലളിതയുടെ മരണം വിശദീകരിച്ച വ്യാജ ഡോക്ടർ അറസ്റ്റിൽ

പെരമ്പലൂർ സ്വദേശിയായ രാമസീത എന്ന സ്ത്രീ ആണ് താൻ ചെന്നൈ അപ്പോളോ ആശുപത്രിയിലെ പെൺ ഡോക്ടർ ആണെന്ന് പറഞ്ഞ് കഴിഞ്ഞ മാസം ചെന്നൈയിൽ ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാറിനെ പിന്തുണയ്ക്കുന്നവരുടെ സമ്മേളനത്തിൽ പങ്കെടുത്തത്.

ജയലളിതയുടെ മരണം വിശദീകരിച്ച വ്യാജ ഡോക്ടർ അറസ്റ്റിൽ

ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോക്ടർ ആണെന്ന് അവകാശപ്പെട്ട് തമിഴ് ‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനെക്കുറിച്ച് ‘വിവരങ്ങൾ’ പങ്കുവച്ച സ്ത്രീ അറസ്റ്റിൽ.

പെരമ്പലൂർ സ്വദേശിയായ രാമസീത എന്ന സ്ത്രീ ആണ് താൻ ചെന്നൈ അപ്പോളോ ആശുപത്രിയിലെ പെൺ ഡോക്ടർ ആണെന്ന് പറഞ്ഞ് കഴിഞ്ഞ മാസം ചെന്നൈയിൽ ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാറിനെ പിന്തുണയ്ക്കുന്നവരുടെ സമ്മേളനത്തിൽ പങ്കെടുത്തത്.

ജയലളിതയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾത്തന്നെ അവർ അബോധാവസ്ഥായിലായിരുന്നെന്ന് രാമസീത പറഞ്ഞു. അത് അണികൾക്കിടയിൽ ഞെട്ടൽ ഉണ്ടാക്കി. ജയലളിതയുടെ മരണത്തിനെപ്പറ്റി വിവരങ്ങൾ പങ്കുവച്ച് ആശുപത്രിയ്ക്ക് ചീത്തപ്പേരുണ്ടാക്കി എന്നാരോപിച്ച് അപ്പോളോ അധികൃതർ ചെന്നൈ പൊലീസിന് പരാതി നൽകിയിരുന്നു.

പൊലീസ് അവരെ ചോദ്യം ചെയ്തപ്പോഴാണ് രാമസീത ഡോക്ടർ അല്ലെന്ന കാര്യം പുറത്തായത്. അവരെ അപ്പോൾത്തന്നെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്ത് വരുന്നു.