ആയിരങ്ങള്‍ ചികിത്സയ്‌ക്കെത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും വ്യാജഡോക്ടര്‍; പിടികൂടിയത് തിരുവനന്തപുരം കല്ലറ സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ

യുവതിയുടെ പക്കല്‍ നിന്നും വ്യാജ ഐഡി കാര്‍ഡ്, 10 കേസ് ഷീറ്റുകള്‍, സ്റ്റെതസ്സ്‌കോപ്പ്, 2 മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ചില ഡോക്ടര്‍മാര്‍ മാത്രം ഉപയോഗിക്കുന്ന വളരെ വിലയുള്ള വിദേശ നിര്‍മ്മിത സ്റ്റെതസ്‌കോപ്പാണ് യുവതി ഉപയോഗിച്ചിരുന്നത്.

ആയിരങ്ങള്‍ ചികിത്സയ്‌ക്കെത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും വ്യാജഡോക്ടര്‍; പിടികൂടിയത് തിരുവനന്തപുരം കല്ലറ സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരുടെ വിശ്രമമുറിയില്‍ നിന്നും വ്യാജഡോക്ടറെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കല്ലറ സ്വദേശിയായ ആര്യ(24)യെയാണ് ബുധനാഴ്ച രാവിലെ 10.30ഓടെ അത്യാഹിത വിഭാഗത്തിലെ പി ജി ഡോക്ടര്‍മാരുടെ വിശ്രമ മുറിയില്‍ വച്ചു പിടികൂടിയത്.

വര്‍ഷങ്ങളായിഡോക്ടര്‍ ചമഞ്ഞ് യുവതി മെഡിക്കല്‍കോളേജിലുണ്ടായിരുന്നനതായി മറ്റുജീവനക്കാര്‍ പറയുന്നു. കാഷ്വാലിറ്റിയില്‍ കറങ്ങിനടന്നിരുന്ന യുവതിയെക്കുറിച്ച് പിജി ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കുമുണ്ടായ സംശയത്തെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്. രണ്ട് ദിവസം മുമ്പ് ഇതേ മുറിയില്‍ വച്ച് ഒരു പിജി ഡോക്ടറിന്റെ ബാഗില്‍ നിന്ന് 2000 രൂപ നഷ്ടപ്പെട്ടിരുന്നപ്പോള്‍ സംശയകരമായി യുവതിയുടെ സാന്നിദ്ധ്യം അവിടെയുണ്ടായിരുന്നതായി മറ്റു ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നു. യുവതിയോട് കാര്യമന്വേഷിച്ചപ്പോള്‍ പി ജി. ഡോക്ടറെന്ന് പറഞ്ഞ് തടിതപ്പുകയാണ് ചെയ്തതെന്നും മറ്റുഡോക്ടര്‍മാര്‍ പറയുന്നു.


കഴിഞ്ഞദിവസവും യുവതിയെ കാഷ്വാലിറ്റിയിലെ ഡോക്ടര്‍മാരുടെ വിശ്രമമുറിയില്‍ കണ്ട നഴ്‌സ് ചോദ്യം ചെയ്തിരുന്നു. പിജി വിദ്യാര്‍ത്ഥിനിഎന്തിനാണ് ഇവിടെ വന്നുവെന്ന ചോദ്യത്തിന് ആര്യ നഴ്‌സിനോടു തട്ടിക്കയറുകയായിരുന്നു. തുടര്‍ന്നു സംശയം തോന്നിയ നഴ്‌സ് മറ്റു പിജി വിദ്യാര്‍ത്ഥികളെ വിവരം അറിയിച്ചു. അവര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യുവതിയുടെ പക്കല്‍ നിന്നും വ്യാജ ഐഡി കാര്‍ഡ്, 10 കേസ് ഷീറ്റുകള്‍, സ്റ്റെതസ്സ്‌കോപ്പ്, 2 മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ചില ഡോക്ടര്‍മാര്‍ മാത്രം ഉപയോഗിക്കുന്ന വളരെ വിലയുള്ള വിദേശ നിര്‍മ്മിത സ്റ്റെതസ്‌കോപ്പാണ് യുവതി ഉപയോഗിച്ചിരുന്നത്. ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന ചര്‍ജ്ജ് ഷീറ്റ് എങ്ങനെ യുവതിയുടെ കൈയില്‍ വന്നതിനെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഡോക്ടര്‍ ചമഞ്ഞതിനെതിരേയും കേസ് ഷീറ്റ് മോഷ്ടിച്ചതിനെതിരേയും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി.

Read More >>