ഡോക്ടര്‍ ചമഞ്ഞെത്തിയ വ്യാജനെ എയിംസില്‍ നിന്നും പിടികൂടി

മൊറാജി ദേശായി ഇന്‍സ്റ്റിറ്റ്യൂറ്റില്‍ നിന്നും യോഗ ബിരുദം മാത്രമാണ് തനിക്കുള്ളത് എന്ന് ചോദ്യം ചെയ്യലില്‍ റിതാജ് സമ്മതിച്ചിട്ടുണ്ട്.

ഡോക്ടര്‍ ചമഞ്ഞെത്തിയ വ്യാജനെ എയിംസില്‍ നിന്നും പിടികൂടി

ഡോക്ടര്‍ ചമഞ്ഞു അത്യാഹിത വിഭാഗത്തില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ യുവാവ് അറസ്റ്റിലായതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥിതീകരിച്ചു. വാരണാസി സ്വദേശിയായ 30 വയസുകാരന്‍ റിതാജ് തൃപതിയാണ് അറസ്റ്റിലായത്.

പണം വാങ്ങി എയിംസിലേക്ക് രോഗികളെ അഡ്മിറ്റ്‌ ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ ഒരാളാണ് റിതാജ് എന്ന് എയിംസ് വിശദീകരിക്കുന്നു. കഴുത്തില്‍ സ്‌റ്റെതസ്‌കോപ്പും അണിഞ്ഞു അത്യാഹിതവിഭാഗത്തിലെത്തി രോഗികളെ പരിശോധിക്കുന്നതായി ഭാവിച്ചു അഡ്മിറ്റ്‌ ചെയ്യാനായി നിര്‍ദേശം നല്‍കും. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയിലാണ് ഇയാള്‍ പിടിയിലാകുന്നത്.


ഇതിനുമുന്‍പും ഇയാള്‍ ഇത്തരത്തില്‍ ഡോക്ടര്‍ ചമഞ്ഞു രോഗികള്‍ക്ക് എയിംസില്‍ അഡ്മിഷന്‍ തരപ്പെടുത്തിയിട്ടുണ്ട് എന്നും ആശുപത്രി വിശദീകരിക്കുന്നു.

മൊറാജി ദേശായി ഇന്‍സ്റ്റിറ്റ്യൂറ്റില്‍ നിന്നും യോഗ ബിരുദം മാത്രമാണ് തനിക്കുള്ളത് എന്ന് ചോദ്യം ചെയ്യലില്‍ റിതാജ് സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയിലും സമാനമായ രീതിയില്‍ ഡോക്ടര്‍ ചമഞ്ഞെത്തി രോഗികളെ അഡ്മിറ്റ്‌ ചെയ്യാന്‍ നിര്‍ദേശം നല്‍കിയ വ്യാജനെ എയിംസില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

Story by