അവളെ ആക്രമിച്ചവരെ ഷണ്ഡീകരിക്കുക: ഗീതു മോഹന്‍ദാസ്

പ്രിയപ്പെട്ട കുട്ടീ നീ കാണിച്ച ധൈര്യത്തിന് എന്റെ സല്യൂട്ട്. നീയൊരു ഇരയല്ല. ധീരതയുടെ അങ്ങേയറ്റമാണ് നീ- ഗീതു പറയുന്നു

അവളെ ആക്രമിച്ചവരെ ഷണ്ഡീകരിക്കുക: ഗീതു മോഹന്‍ദാസ്

നടിയെ ആക്രമിച്ചവരെ ഷണ്ഡീകരിക്കണമെന്ന് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഗീതു സുഹൃത്തിന്ന് പിന്തുണ നല്‍കുന്നത്. 'ചില ദാരുണ സംഭവങ്ങള്‍ നമുക്കോ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കോ ഉണ്ടാകുമ്പോഴേ അവ നമ്മളെ ബാധിക്കൂ. ഇന്നലെ അവള്‍ക്ക് നേരിട്ട അപകടം എനിക്കോ നിങ്ങള്‍ക്കോ നാളെ സംഭവിച്ചേക്കാം. അവളെ ആക്രമിച്ച സംഭവമറിഞ്ഞ് എന്റെ ഹൃദയം തകര്‍ന്നുപോയി.പ്രിയപ്പെട്ട കുട്ടീ നീ കാണിച്ച ധൈര്യത്തിന് എന്റെ സല്യൂട്ട്. നീയൊരു ഇരയല്ല. ധീരതയുടെ അങ്ങേയറ്റമാണ് നീ. എല്ലാ മാധ്യമപ്രവത്തകരോടും എനിക്ക് പറയാനുള്ള ഏക കാര്യം ഇതാണ്. നിങ്ങള്‍ക്ക് തൂലിക നല്‍കുന്ന ശക്തിയുണ്ട്. ദയവായി അത് ദുരുപയോഗം ചെയ്യരുത്. ഈ തെറ്റ് ചെയ്തവര്‍ക്ക് കൊടുക്കേണ്ട ഞാന്‍ കാണുന്ന ഏക ശിക്ഷ അവരെ ഷണ്ഡീകരിക്കുക എന്നതാണ്-ഗീതുവിന്റെ പോസ്റ്റ് പറയുന്നു.