ഇതാ വ്യത്യസ്തമായൊരു മതസൗഹാര്‍ദ്ദ സന്ദേശം; പ്രഭാഷണങ്ങള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കാതെ ഈരാറ്റുപേട്ടയിലെ മുസ്ലിം പള്ളികള്‍

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ തീരുമാനം നടപ്പാക്കിവരികയാണ് ഈരാറ്റുപേട്ടയിലെയും സമീപ പ്രദേശത്തേയും പള്ളികള്‍. മൂന്ന് മഹല്ലുകള്‍ക്ക് കീഴിലുള്ള 45ഓളം പള്ളികളുടെ ഈ തീരുമാനം മതസൗഹാര്‍ദ്ദം ലക്ഷ്യം വച്ചുള്ളതാണ് എന്ന് സംയുക്ത മഹല്ല് ജമാഅത്ത് പറയുന്നു.

ഇതാ വ്യത്യസ്തമായൊരു മതസൗഹാര്‍ദ്ദ സന്ദേശം; പ്രഭാഷണങ്ങള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കാതെ ഈരാറ്റുപേട്ടയിലെ മുസ്ലിം പള്ളികള്‍

ബാങ്ക് വിളിക്ക് മാത്രം ഇനി ഉച്ചഭാഷിണി ഉപയോഗിക്കേണ്ടതുള്ളൂ എന്ന് ഈരാറ്റുപേട്ടയിലെ മഹല്ലുകളുടെ വ്യത്യസ്തമായ മതസൗഹാര്‍ദ്ദ സന്ദേശം.

പ്രഭാത പ്രാര്‍ത്ഥനകള്‍ക്കു ശേഷവും മറ്റും വിവിധ പള്ളികളില്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ സമീപവാസികളായ ഇതര വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ഈ തീരുമാനം മഹല്ലുകള്‍ നടപ്പാക്കിവരുന്നത്.

പള്ളികളില്‍ നിന്നും മൈക്കിലൂടെ നടത്തുന്ന പ്രഭാഷണങ്ങള്‍ അവസാനിപ്പിക്കുന്നത് നന്നായിരിക്കുമെന്ന നിലപാട് വിവിധ മുസ്ലിം സംഘടനകളില്‍നിന്നും ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രദേശത്തെ മുഴുവന്‍ പള്ളികളും മുസ്ലിം സംഘടനാ ഭാരവാഹികളും ചേര്‍ന്ന് തീരുമാനമെടുത്തത്.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ തീരുമാനം നടപ്പാക്കിവരികയാണ്  ഈരാറ്റുപേട്ടയിലെയും സമീപ പ്രദേശത്തേയും പള്ളികള്‍. മൂന്ന് മഹല്ലുകള്‍ക്ക് കീഴിലുള്ള 45ഓളം പള്ളികളുടെ ഈ തീരുമാനം മതസൗഹാര്‍ദ്ദം ലക്ഷ്യം വച്ചുള്ളതാണ് എന്ന് സംയുക്ത മഹല്ല് ജമാഅത്ത് പറയുന്നു.

ബാങ്ക് വിളി മൂന്നോ നാലോ മിനിറ്റ് മാത്രമായിരിക്കും ഉണ്ടാവുക. മറ്റു ചടങ്ങുകള്‍ക്ക് പള്ളിയുടെ ഉള്ളില്‍ മാത്രം കേള്‍ക്കുന്ന തരത്തില്‍ ശബ്ദം ക്രമീകരിച്ചിരിക്കുന്നു

ബാങ്ക് വിളിക്കുമ്പോൾ പൊതുപരിപാടികളിലെ പ്രസംഗങ്ങൾ നിർത്തി ഈ പ്രാർത്ഥനയെ ബഹുമാനിക്കുന്ന പതിവ് ഇതര വിശ്വാസികളും പ്രകടിപ്പിക്കാറുണ്ട്. ഇനി അങ്ങനെയല്ലാതെ ആരെങ്കിലും പെരുമാറുന്നത് ശ്രദ്ധയിൽ പെട്ടാൽ അവരെ പിന്തിരിപ്പിക്കാൻ ആരും ശ്രമിക്കരുതെന്നും നേതൃത്വം നേരത്തെ അറിയിച്ചിരുന്നു

Read More >>