നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ സദ്യയുണ്ടു കഴിയുന്ന പാര്‍ട്ടി: സിപിഐയെ കടന്നാക്രമിച്ച് ഇ പി ജയരാജന്‍

മുന്നണി സംവിധാനത്തില്‍ മുന്നണി മര്യാദകള്‍ പാലിക്കാതെ ഓരോരുത്തര്‍ക്ക് തോന്നുന്നത് എഴുതി പ്രചരിപ്പിക്കുകയാണ് ജനയുഗം ചെയ്യുന്നതെന്നു ജയരാജന്‍ പറഞ്ഞു. ഇടതുപക്ഷ വിരുദ്ധരുടെ കയ്യിലെ പാവയായി ജനയുഗം മാറിയെന്നും അദ്ദേഹം കുറ്റപ്പെടത്തി.

നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ സദ്യയുണ്ടു കഴിയുന്ന പാര്‍ട്ടി: സിപിഐയെ കടന്നാക്രമിച്ച് ഇ പി ജയരാജന്‍

നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ സദ്യയുണ്ടു കഴിയുന്ന പാര്‍ട്ടിയാണ് സിപിഐ എന്നു സിപിഐഎം നേതാവ് ഇ പി ജയരാജന്‍. അത്രവലിയ ശക്തിയുള്ള പാര്‍ട്ടിയല്ല സിപിഐ എന്നും ബുദ്ധിജീവികളാണെന്നാണ് സിപിഐക്കാരുടെ ഭാവമെന്നും ഇപി ജയരാജന്‍ പറഞ്ഞു. ലോ അക്കാദമിയുടെ പേരില്‍ സിപിഐഎം- സിപിഐ പോര് മുറുകന്നതിനിടയിലാണ് സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്‍ രംഗത്തെത്തിയത്.

ലോ അക്കാദമി സമരത്തിലടക്കും സിപിഐഎം നിലപാടുകള്‍ക്കെതിരെയും സര്‍ക്കാരിനെതിരെയും സിപിഐ പര്യസ്യമായി രംഗത്തു വന്നതോടെയാണ് ഇരുവരും തമ്മിലുള്ള പോരു മൂര്‍ഛിച്ചത്. ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ മുഖപത്രം ജനയുഗം എഡിറ്റ് പേജില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് സിപിഐയെ കടന്നാക്രമിച്ച് ജയരാജന്‍ രംഗത്തെത്തിയത്.

മുന്നണി സംവിധാനത്തില്‍ മുന്നണി മര്യാദകള്‍ പാലിക്കാതെ ഓരോരുത്തര്‍ക്ക് തോന്നുന്നത് എഴുതി പ്രചരിപ്പിക്കുകയാണ് ജനയുഗം ചെയ്യുന്നതെന്നു ജയരാജന്‍ പറഞ്ഞു. ഇടതുപക്ഷ വിരുദ്ധരുടെ കയ്യിലെ പാവയായി ജനയുഗം മാറിയെന്നും അദ്ദേഹം കുറ്റപ്പെടത്തി.

ശരിയായ നിലയില്‍ കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കാതിരിക്കുന്ന പാര്‍ട്ടിയായി സിപിഐ അധപതിക്കാന്‍ പാടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Read More >>