കാസർഗോഡ് മലയോരത്തെ ഈറ്റക്കാടുകൾ വൻതോതിൽ വെട്ടിമാറ്റുന്നു; അരുവികൾ നാശത്തിലേക്ക്

മലയോരത്തെ അരുവികളിൽ ജലലഭ്യത ഉറപ്പുവരുത്തുന്നതിൽ ഓടക്കാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഓടക്കാടുകളുടെ നാശം അരുവികളെ വരൾച്ചയിലേക്ക് തള്ളിവിടും. അരുവികളിലെ ജലക്ഷാമം പുഴകളിലെ ജലദൗർബല്യത്തിനും കാരണമാകും.

കാസർഗോഡ് മലയോരത്തെ ഈറ്റക്കാടുകൾ വൻതോതിൽ വെട്ടിമാറ്റുന്നു; അരുവികൾ നാശത്തിലേക്ക്

കാസർഗോഡ് ജില്ലയുടെ മലയോരഭാഗത്തെ ഓടക്കാടുകൾ വൻതോതിൽ നശിപ്പിക്കപ്പെടുന്നു. ഓട കൊണ്ടുള്ള കരകൗശലവസ്തുക്കൾ നിർമിക്കുന്ന സംഘങ്ങളാണ് ഇതിന് പുറകിൽ. ഇതിനുപുറമെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായും വൻതോതിൽ ഓടക്കാടുകൾ നശിപ്പിക്കപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊന്നക്കാടിനു സമീപം ചൈത്രവാഹിനിപ്പുഴക്കരയിലെ ഓടക്കാടുകൾ ഒരുസംഘം വെട്ടിമാറ്റിയിരുന്നു. വെട്ടിയെടുത്ത ഓട കെട്ടുകളാക്കി കടത്താനുള്ള ശ്രമം നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് തടയുകയായിരുന്നു.

മലയോരത്തെ അരുവികളിൽ ജലലഭ്യത ഉറപ്പുവരുത്തുന്നതിൽ ഓടക്കാടുകൾക്കു വലിയ പ്രാധാന്യമുണ്ട്. ഓടക്കാടുകളുടെ നാശം അരുവികളെ വരൾച്ചയിലേക്ക് തള്ളിവിടും. അരുവികളിലെ ജലക്ഷാമം പുഴകളിലെ ജലദൗർബല്യത്തിനും കാരണമാകും.
ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൃത്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്ന ആരോപണവും ശക്തമാണ്.

Read More >>