വീടിനു ധനസഹായം ലഭിച്ചില്ല; പശുത്തൊഴുത്തില്‍ കഴിഞ്ഞുവന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ പഞ്ചായത്ത് ഓഫീസില്‍ കുഴഞ്ഞുവീണുമരിച്ചു

രണ്ടുവര്‍ഷം മുമ്പ് വീടുനിര്‍മാണത്തിനുള്ള ഇന്ദിരാ ആവാസ് യോജന സഹായധന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. സഹായധനം ലഭിക്കുമെന്ന ഉറപ്പിന്മേല്‍ വീടു പൊളിച്ചുനീക്കേണ്ടിവന്നു. പുതിയ വീടിനു തറയും പണിതു. എന്നാല്‍ ഇതുവരെ പണം ലഭിച്ചിരുന്നില്ല. ഇതേപ്പറ്റി അന്വേഷിക്കാനെത്തിയതായിരുന്നു കമലാക്ഷന്‍.

വീടിനു ധനസഹായം ലഭിച്ചില്ല; പശുത്തൊഴുത്തില്‍ കഴിഞ്ഞുവന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ പഞ്ചായത്ത് ഓഫീസില്‍ കുഴഞ്ഞുവീണുമരിച്ചു

വീടിനു സഹായധനം കിട്ടാത്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചായത്ത് ഓഫീസിലെത്തിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു. കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ ചീമേനി കിഴക്കേക്കര സ്വദേശി കെ കമലാക്ഷന്‍ (44) ആണ് മരണപ്പെട്ടത്.

ധനസഹായം ലഭിക്കുമെന്ന ഉറപ്പില്‍ വീട് പൊളിച്ചുമാറ്റേണ്ടിവന്നതോടെ പശുത്തൊഴുത്തിലാണ് കമലാക്ഷനും കുടുംബവും കഴിഞ്ഞുവന്നത്. ദുരിതം സഹിക്കവയ്യാതെ സഹായത്തിനായി പഞ്ചായത്ത് ഓഫീസിലെത്തിയ കമലാക്ഷനെ കാത്തിരുന്നത് മരണമായിരുന്നു.


പത്തുവര്‍ഷത്തിലേറെയായി അസുഖബാധിതനായ കമലാക്ഷന്‍ വര്‍ഷങ്ങളായി കിടപ്പിലുമായിരുന്നു. രണ്ടുവര്‍ഷം മുമ്പ് വീടുനിര്‍മാണത്തിനുള്ള ഇന്ദിരാ ആവാസ് യോജന സഹായധന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. സഹായധനം ലഭിക്കുമെന്ന ഉറപ്പിന്മേല്‍ വീടു പൊളിച്ചുനീക്കേണ്ടിവന്നു. പുതിയ വീടിനു തറയും പണിതു. എന്നാല്‍ ഇതുവരെ പണം ലഭിച്ചിരുന്നില്ല. ഇതേപ്പറ്റി അന്വേഷിക്കാനെത്തിയതായിരുന്നു കമലാക്ഷന്‍.

എന്നാല്‍ ഇന്ദിരാ ആവാസ് യോജന പദ്ധതി, എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പ്രധാനമന്ത്രി ആവാസ് യോജന എന്ന പേരിലേക്കു മാറിയതാണ് കമലാക്ഷനു തിരിച്ചടിയായത്. ഇതിന്റെ പട്ടികയില്‍ കമലാക്ഷന്‍ ഉള്‍പ്പെട്ടിരുന്നില്ല. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതില്‍ ഉള്‍പ്പെടാത്തതിനാലാണ് കമലാക്ഷന് സഹായധനം ലഭിക്കാന്‍ വൈകിയതെന്നാണ് അധികൃതരുടെ ഭാഷ്യം.

ഭാര്യ കൂലിപ്പണിക്കു പോയാണ് കുടുംബം പോറ്റുന്നത്. പ്ലസ് വണ്ണിലും പത്താംക്ലാസിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളാണ് കമലാക്ഷനുള്ളത്.

Read More >>