ഏനാത്ത് സമാന്തര പാലം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കരസേനയുടെ സഹായം തേടി

അടിയന്തിരമായി മറ്റൊരു പാലം പണിയുകയെന്നത് ശ്രമകരമായ ജോലിയാണെന്നും ബയ്‌ലി പാലം പോലുള്ള മറ്റു സംവിധാനങ്ങള്‍ ഉപയോഗിക്കുകയാണ്ഈ സാഹചര്യത്തില്‍ അഭികാമ്യമെന്നും സുധാകരന്‍ കരസേനയ്ക്കയച്ച കത്തില്‍ വ്യക്തമാക്കി

ഏനാത്ത് സമാന്തര പാലം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കരസേനയുടെ സഹായം തേടി

ബലക്ഷയം വന്ന കൊട്ടാരക്കരയിലെ ഏനാത്ത് പാലത്തിനു സമീപം സമാന്തര പാലം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കരസേനയുടെ സഹായം തേടി. യുദ്ധകാലാടിസ്ഥാനത്തില്‍ പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കരസനയ്ക്കു കത്തയച്ചു. അടിയന്തിരമായി മറ്റൊരു പാലം പണിയുകയെന്നത് ശ്രമകരമായ ജോലിയാണെന്നും ബയ്‌ലി പാലം പോലുള്ള മറ്റു സംവിധാനങ്ങള്‍ ഉപയോഗിക്കുകയാണ്ഈ സാഹചര്യത്തില്‍ അഭികാമ്യമെന്നും സുധാകരന്‍ കത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിന് ബലക്ഷയം കണ്ടെത്തിയത്. 18 വര്‍ഷം മുമ്പാണ് ഈപലം പണി തീര്‍ത്തത്. പാലത്തിന്റെ തൂണുകളുടെ നിര്‍മാണഘട്ടത്തിലെ പിഴവാണ് ബലക്ഷയത്തിനു കാരണമായിരിക്കുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

Read More >>