ഏനാത്ത് പാലം പുനഃനിർമ്മിക്കാൻ തയ്യാറാണെന്നു കരസേന

സ​​ർ​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ൽ ബ​​ദ​​ൽ സം​​വി​​ധാ​​ന​​മൊ​​രു​​ക്കാ​​ൻ സ​​ന്ന​​ദ്ധ​​മാ​​ണെ​​ന്ന് പ്ര​​തി​​രോ​​ധ സെ​​ക്ര​​ട്ട​​റി​​യും മ​​ല​​യാ​​ളി​​യു​​മാ​​യ മോ​​ഹ​​ൻ കു​​മാ​​റും ഉ​​റ​​പ്പ് ന​​ൽ​​കി​​യ​​താ​​യി കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് പ​​റ​​ഞ്ഞു. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ക​​ത്ത് ന​​ൽ​​കി​​യാ​​ൽ ക​​ര​​സേ​​ന​​യു​​ടെ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗം സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

ഏനാത്ത് പാലം പുനഃനിർമ്മിക്കാൻ തയ്യാറാണെന്നു കരസേന

കൊല്ലം- പത്തനംതിട്ട ജില്ലകളെത്തമ്മിൽബന്ധിപ്പിക്കുന്ന അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​യ ഏ​​നാ​​ത്ത് പാ​​ലം പുനഃനിർമ്മിക്കാൻ സന്നദ്ധത അ‌റിയിച്ച് ഇന്ത്യൻ കരസേന. കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പിയാണ് ഇക്കാര്യം അ‌റിയിച്ചത്. പാലത്തി​​ലൂ​​ടെ​​യു​​ള്ള യാ​​ത്രാ​​ക്ലേ​​ശം പ​​രി​​ഹ​​രി​​ക്കാ​​ൻ പ​​ഴ​​യ പാ​​ലം നി​​ല​​നി​​ന്നി​​രു​​ന്ന സ്ഥ​​ല​​ത്തു ബെയ്‌ലി പാ​​ലം നി​​ർ​​മ്മി​​ക്കാ​​ൻ ക​​ര​​സേ​​ന ത​​യാ​​റാ​​ണെ​​ന്നു ക​​ര​​സേ​​ന ഉ​​പ​​മേ​​ധാ​​വി കേ​​ണ​​ൽ ശ​​ര​​ത് ച​​ന്ദ് അ​​റി​​യി​​ച്ച​​താ​​യി അ‌ദ്ദേഹം പറഞ്ഞു.

ഒരുപ​​ക്ഷേ ബെ​​യ്‌ലി പാ​​ലം പ്രാ​​യോ​​ഗി​​ക​​മ​​ല്ലെ​​ങ്കി​​ൽ മ​​റ്റ് മാ​​ർ​​ഗ​​ത്തി​​ലൂ​​ടെ താ​​ത്കാ​​ലി​​ക സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​യു​​മെ​​ന്നും ശരത് ചന്ദ് വ്യക്തമാക്കി. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെട്ടാൽ ക​​ര​​സേ​​ന അ​​തു പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നും അ‌ദ്ദേഹം പറഞ്ഞു. കൊ​​ട്ടാ​​ര​​ക്ക​​ര സ്വ​​ദേ​​ശി​​യാ​​യ കേ​​ണ​​ൽ ശ​​ര​​ത് ച​​ന്ദു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു ശേ​​ഷമാണു കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് ഇക്കാര്യം അ​​റി​​യി​​ച്ചത്.