ഇടക്കാല ജനറൽ സെക്രട്ടറി സ്ഥാനം: ശശികലയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

പാർട്ടിയുടെ നിയമങ്ങൾ ലംഘിച്ചാണു ശശികല ജനറൽ സെക്രട്ടടി സ്ഥാനം ഏറ്റെടുത്തനെന്ന് കാണിച്ച് രാജ്യസഭ എം പി വി മത്രേയൻ ആണു പരാതി നൽകിയത്.

ഇടക്കാല ജനറൽ സെക്രട്ടറി സ്ഥാനം: ശശികലയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

അണ്ണാ ഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി വി കെ ശശികലയെ നിയമിച്ചതിനെ ചോദ്യം ചെയ്ത് പനീർശെൽ വം അനുകൂലികൾ തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പരാതിയ്ക്കു മറുപടി നൽകാൻ ശശികലയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.

മറുപടി നൽകിയില്ലെങ്കിൽ അവർക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് മനസ്സിലാക്കി അടുത്ത നടപടിയിലേയ്ക്ക് നീങ്ങുമെന്നും കമ്മീഷൻ അറിയിച്ചു. ബാംഗ്ലൂർ പരപ്പാന അഗ്രഹാര ജയിലിലുള്ള ശശികലയ്ക്ക് മറുപടി നൽകാൻ ഫെബ്രുവരി 28 വരെ സമയം നൽകിയിട്ടുണ്ട്.

പാർട്ടിയുടെ നിയമങ്ങൾ ലംഘിച്ചാണു ശശികല ജനറൽ സെക്രട്ടടി സ്ഥാനം ഏറ്റെടുത്തനെന്ന് കാണിച്ച് രാജ്യസഭ എം പി വി മത്രേയൻ ആണു പരാതി നൽകിയത്.