'മതതീവ്രവികാരം' ഉണര്‍ത്തുന്ന പ്രചാരണം വേണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ

“മുൻപ് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ വേണ്ടത്ര ഫലം നൽകിയിട്ടില്ലെന്ന് കമ്മീഷൻ നടുക്കത്തോടെ തിരിച്ചറിയുകയാണ്. നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മതം ഉൾപ്പെടുത്തിയുള്ള തീവ്രവികാരമുണർത്തുന്ന പ്രസ്താവനകൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്,” കമ്മീഷൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുകൾ പുരോഗമിക്കേ ചില രാഷ്ട്രീയക്കാർ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ അത്തരം അനാരോഗ്യകരമായ പ്രയോഗങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടു. രാഷ്ട്രീയപാർട്ടികൾക്ക് അയച്ച കത്തിലാണ് കമ്മീഷൻ നേതാക്കളോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് ‘സ്വയം നിയന്ത്രിക്കാൻ’ ആവശ്യപ്പെട്ടിട്ടുള്ളത്.

മുൻപ് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ വേണ്ടത്ര ഫലം നൽകിയിട്ടില്ലെന്ന് കമ്മീഷൻ നടുക്കത്തോടെ തിരിച്ചറിയുന്നു. നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മതം ഉൾപ്പെടുത്തിയുള്ള തീവ്രവികാരമുണർത്തുന്ന പ്രസ്താവനകൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്,” കമ്മീഷൻ പറഞ്ഞു.

ഇലക്ട്രോണിക് യുഗത്തിന്റെ ഈ സമയത്ത് ഇത്തരം പ്രസ്താവനകൾ വേഗത്തിൽ എല്ലായിടത്തും പരക്കുമെന്നും അത് മറ്റു സ്ഥാനാർഥികൾക്ക് അലോസരം ഉണ്ടാക്കുമെന്നും കമ്മീഷൻ നിരീക്ഷിച്ചു.

ഈ പ്രവണത നിർത്താൻ കമ്മീഷൻ പാർട്ടികളോടും നേതാക്കളോടും ആവശ്യപ്പെട്ടു.