പനീർശെൽവം പുറത്ത്; എടപ്പാടി പളനിസാമി നിയമസഭാ കക്ഷിനേതാവ്

ഇടക്കാല മുഖ്യമന്ത്രി ഓ പനീർശെൽ വത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയ ശേഷം എടപ്പാടി കെ പളനിസാമിയെ നേതാവായി നിയമിച്ചു. പളനിസാമി ഗവർണർ വിദ്യാസാഗറിനെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അനുവാദം ചോദിക്കാനൊരുങ്ങുകയാണെന്നു വിവരങ്ങൾ ലഭിക്കുന്നു.

പനീർശെൽവം പുറത്ത്; എടപ്പാടി പളനിസാമി നിയമസഭാ കക്ഷിനേതാവ്

നിർണ്ണായകമായ സുപ്രീം കോടതി വിധിയ്ക്കു ശേഷം അണ്ണാ ഡിഎംകെയെ ആരു നയിക്കും എന്ന പ്രശ്നത്തിനു പരിഹാരമായി. ഇടക്കാല മുഖ്യമന്ത്രി ഓ പനീർശെൽവത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയ ശേഷം എടപ്പാടി കെ പളനിസാമിയെ നേതാവായി നിയമിച്ചു. പളനിസാമി ഗവർണർ വിദ്യാസാഗറിനെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അനുവാദം ചോദിക്കാനൊരുങ്ങുകയാണെന്നു വിവരങ്ങൾ ലഭിക്കുന്നു.

കൂവത്തൂരിലെ റിസോർട്ടിലുള്ള 125 ഓളം എം എൽ ഏമാരുമായി ചർച്ച നടത്തി അടുത്ത നടപടികൾ എന്തായിരിക്കണമെന്നു ശശികല തീരുമാനിച്ചെന്നാണു ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു പുതിയ ഒരാളെ ഉയർത്തിക്കാണിക്കുന്നതു രണ്ടാമത്തെ പരിഗണനയാണെന്നും അറിയുന്നു.

വിധി പ്രസ്താവിച്ച ശേഷം ശശികലയോടു എത്രയും വേഗം കീഴടങ്ങാൻ ജസ്റ്റിസ് പി സി ഘോഷും അമിതാവ റോയ് ആവശ്യപ്പെട്ടിട്ടുണ്ടു. അടുത്ത പത്ത് വർഷത്തേയ്ക്കു തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും വിലക്കപ്പെട്ട ശശികലയ്ക്കു പനീർശെൽ വത്തിനോടു ഇടഞ്ഞു നിൽക്കാൻ പ്രാപ്തിയുള്ള ഒരാളെ വേണമെന്നു തോന്നുന്നതു സ്വാഭാവികം. നിലവിൽ എടപ്പാടി പളനിസാമിയേയാണു ശശികല വിശ്വസിക്കുന്നതു.