എടപ്പാടി പളനിസാമി തമിഴ് നാട് മുഖ്യമന്ത്രി; 15 നാളുകൾക്കകം ഭൂരിപക്ഷം തെളിയിക്കണം

താൻ ഇപ്പോൾ ഇടക്കാല മുഖ്യമന്ത്രി ആയതുകൊണ്ടു നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം ആദ്യം തനിക്കു തരണമെന്നു പനീർശെൽവം ഗവർണറോടു അപേക്ഷിച്ചു. പക്ഷേ, അതു നിരസിച്ച ഗവർണർ എടപ്പാടി പളനിസാമിയ്ക്കു ആദ്യത്തെ അവസരം കൊടുക്കുകയായിരുന്നു.

എടപ്പാടി പളനിസാമി തമിഴ് നാട് മുഖ്യമന്ത്രി; 15 നാളുകൾക്കകം ഭൂരിപക്ഷം തെളിയിക്കണം

തമിഴ് ‌നാട്ടിലെ രാഷ്ട്രീയ അസ്വസ്ഥതകൾക്കു വിരാമമിട്ടു എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയായി പദവിയേൽക്കാൻ ഗവർണർ വിദ്യാസാഗർ റാവു ക്ഷണിച്ചു.

താൻ ഇപ്പോഴത്തെ മുഖ്യമന്ത്രി ആയതിനാൽ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം തരണമെന്ന ഓ പനീർശെൽവത്തിന്റെ അപേക്ഷ ഗവർണർ വിദ്യാസാഗർ റാവു തള്ളി. വളരെ ദുർബലമായിരുന്നു ഓ പി എസ് പക്ഷം എന്നറിയുന്നു. ഗവർണർക്കു മുന്നിൽ ആൾബലം തെളിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. കൂവത്തൂരിൽ ഉള്ളവരെ സ്വതന്ത്രരാക്കിയാൽ നിയമസഭയിൽ അവർ തങ്ങൾക്കു പിന്തുണ നൽകുമെന്നു ഓ പി എസ് പക്ഷം അവകാശപ്പെടുന്നുണ്ടായിരുന്നു.


അതും താൻ ഇപ്പോൾ ഇടക്കാല മുഖ്യമന്ത്രി ആയതുകൊണ്ടും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം ആദ്യം തനിക്കു തരണമെന്നു പനീർശെൽവം ഗവർണറോടു അപേക്ഷിച്ചു. പക്ഷേ, അതു നിരസിച്ച ഗവർണർ എടപ്പാടി പളനിസാമിയ്ക്കു ആദ്യത്തെ അവസരം കൊടുക്കുകയായിരുന്നു.

ഇന്നു (വ്യാഴാഴ്ച) വൈകുന്നേരം ഗവർണറുടെ ബംഗ്ലാവിൽ വച്ചു പളനിസാമി മുഖ്യമന്ത്രിയായി പദവിയേൽക്കും. 15 ദിവസങ്ങൾക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നു ഗവർണർ ഉത്തരവിട്ടിട്ടുണ്ടു.