കൂറു മാറി മധുസൂദനൻ ഒപിഎസ് പക്കം; അണ്ണാ ഡിഎംകെയിൽ ചിതറൽ

പാർട്ടിയും ഭരണവും ഒറ്റയ്ക്കു കൈവശം വയ്ക്കാൻ ശ്രമിക്കുന്ന ശശികലയോടുള്ള എതിർപ്പു അംഗങ്ങളെ പനിർശെൽ വത്തിലേയ്ക്കെത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശശികലയ്ക്കു എതിരായി അണ്ണാ ഡിഎംകെ മന്ത്രിമാർ, അനുയായികൾ തുടങ്ങിയവർ പനീർശെൽ വത്തിന്റെ നേതൃത്വം അംഗീകരിക്കുന്നതായി അറിയിച്ചിട്ടുണ്ട്....

കൂറു മാറി മധുസൂദനൻ ഒപിഎസ് പക്കം; അണ്ണാ ഡിഎംകെയിൽ ചിതറൽ

അണ്ണാ ഡിഎംകെയിൽ വീണ്ടും ചർച്ചകൾക്കു വഴിയൊരുക്കി പാർട്ടി അദ്ധ്യക്ഷൻ ഇ മധുസൂദനൻ ഒ പനീർശെൽവത്തെ നേരിൽ സന്ദർശിച്ചു. ശശികലയെ പിന്തുണച്ചിരുന്ന മധുസൂദനന്റെ ഈ പെട്ടെന്നുള്ള സന്ദർശനം പാർട്ടിയിൽ ചർച്ചകൾ കൊഴുപ്പിക്കാൻ കാരണമാകുന്നു.

പാർട്ടിയും ഭരണവും ഒറ്റയ്ക്കു കൈവശം വയ്ക്കാൻ ശ്രമിക്കുന്ന ശശികലയോടുള്ള എതിർപ്പു അംഗങ്ങളെ പനിർശെൽ വത്തിലേയ്ക്കെത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശശികലയ്ക്കു എതിരായി അണ്ണാ ഡിഎംകെ മന്ത്രിമാർ, അനുയായികൾ തുടങ്ങിയവർ പനീർശെൽ വത്തിന്റെ നേതൃത്വം അംഗീകരിക്കുന്നതായി അറിയിച്ചിട്ടുണ്ട്.


പനീർശെൽവം അണ്ണാ ഡിഎംകെയുടെ ട്രഷറർ കൂടിയായതിനാൽ പാർട്ടിയുടെ അക്കൗണ്ടുകൾ തൽക്കാലം മരവിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. അതോടൊപ്പം ശശികല ഇടക്കാല ജനറൽ സെക്രട്ടറി ആയതിനാൽ ആ പദവിയും ഒഴിഞ്ഞിരിക്കുകയാണെന്ന് അറിയിക്കുകയുണ്ടായി.

ശശികലയ്ക്കു ബുദ്ധിമുട്ടുണ്ടാക്കിയ നടപടിയായിരുന്നു അത്. ഇതിനിടയിൽ അണ്ണാ ഡിഎംകെ അദ്ധ്യക്ഷൻ ആയ മധുസൂദനൻ ചെന്നൈ ഗ്രീൻ വേയ്സ് റോഡിലുള്ള മുഖ്യമന്ത്രി പനീർശെൽവത്തിന്റെ വീട്ടിൽ ചെന്നു തന്റെ പിന്തുണ അറിയിക്കുകയായിരുന്നു. അണ്ണാ ഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി ശശികല പദവിയേൽക്കണമെന്നു ആദ്യം അഭിപ്രായപ്പെട്ടവരിൽ ഒരാളായിരുന്നു മധുസൂദനൻ.

ഇപ്പോൾ മധുസൂദനൻ പനീർശെൽവത്തിന്റെ കൂടാരത്തിൽ എത്തിയതു മണ്ണാർഗുഡി സംഘത്തിനെ അതിശയിപ്പിക്കുമെന്നതിൽ സംശയമില്ല. അണ്ണാ ഡിഎംകെയിൽ അദ്ധ്യക്ഷനു ആണു പ്രഥമസ്ഥാനം, അതുകഴിഞ്ഞേ ജനറൽ സെക്രട്ടറി, ട്രഷറൻ എന്നീ പദവികൾ ഉള്ളൂ.

അദ്ധ്യക്ഷനും ട്രഷററും ഇപ്പോൾ ഒന്നായിരിക്കുന്നതിനാൽ അണ്ണാ ഡിഎംകെ തകർന്നിരിക്കുകയാണെന്നു തന്നെ പറയാം. മണ്ണാർഗുഡി സംഘത്തിനു തലവേദനയും.