അത്യാസന്ന നിലയിലായ ഇ അഹമ്മദിനെ കാണാൻ മക്കൾക്ക് ആശുപത്രി അധികൃതരുടെ വിലക്ക്; പിന്നിൽ കേന്ദ്രമന്ത്രിയെന്ന് ആരോപണം

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മുതിർന്ന പാർട്ടി നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ എന്നിവർ എത്തിയതോടെ നാടകീയ രംഗങ്ങളാണ് ആശുപത്രിയിലുണ്ടായത്. ആശുപത്രി അധികൃതരോട് സോണിയ രോഷാകുലയായി സംസാരിച്ചതിനെത്തുടർന്നാണ് മക്കളെയും മരുമകനെയും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. പിന്നാലെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.

അത്യാസന്ന നിലയിലായ ഇ അഹമ്മദിനെ കാണാൻ മക്കൾക്ക് ആശുപത്രി അധികൃതരുടെ വിലക്ക്; പിന്നിൽ കേന്ദ്രമന്ത്രിയെന്ന് ആരോപണം

അത്യാസന്നനിലയിലായ ഇ അഹമ്മദ് എംപിയെ സന്ദർശിക്കാൻ മക്കളെയും അടുത്ത ബന്ധുക്കളെയും റാം മനോഹർ ലോഹ്യ ആശുപത്രി അധികൃതർ അനുവദിച്ചില്ലെന്ന് ആക്ഷേപം. ലീഗ് നേതാവിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ മറച്ചുവയ്ക്കാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകിയത്  പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങ് ആണെന്ന് ആരോപണമുയരുന്നു.  കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മുതിർന്ന പാർട്ടി നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ എന്നിവർ എത്തിയതോടെ നാടകീയ രംഗങ്ങളാണ് ആശുപത്രിയിലുണ്ടായത്. ആശുപത്രി അധികൃതരോട് സോണിയ രോഷാകുലയായി സംസാരിച്ചതിനെത്തുടർന്നാണ് മക്കളെയും മരുമകനെയും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. പിന്നാലെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.


ആസന്ന നിലയിലായ പിതാവിനെ കാണാൻ മൂന്നു മണിക്കൂറോളം കാത്തുനിന്നിട്ടും അനുമതി ലഭിച്ചില്ലെന്ന് അഹമ്മദിന്റെ മക്കളായ നസീർ അഹമ്മദ്, റയീസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകൻ ഡോ. ബാബു ഷെർസാദ് എന്നിവർ പറഞ്ഞു. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് അനുമതി തേടിയില്ലെന്നും ഇത് അധാർമികമാണെന്നുമാണ് അവരുടെ ആക്ഷേപം.

ഗുരുതരാവസ്ഥയിൽ കഴിയുന്ന പിതാവിനെ കാണാൻ മക്കൾക്ക് അനുമതി നിഷേധിക്കുന്ന സംഭവം തന്റെ ജീവിതത്തിൽ ആദ്യമാണെന്നു സോണിയ പറഞ്ഞു. സർക്കാർ നിർദ്ദേശത്തെ തുടർന്നാണോ ആശുപത്രി അധികാരികളുടെ തീരുമാനങ്ങളെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ആവശ്യപ്പെട്ടു.

നാടകീയ രംഗങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലുണ്ടായത്. ആശുപത്രി അധികൃതർ നിലപാട് കർശനമാക്കിയതോടെ ലീഗ് നേതാക്കളും എംപിമാരും കുത്തിയിരുപ്പ് ആരംഭിച്ചു. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി ചർച്ച നടത്തിയപ്പോഴാണ് വീഴ്ച സമ്മതിച്ചു ഖേദം പ്രകടനം നടത്തിയത്.

Read More >>