മുസ്ലിംലീഗ് ദേശീയ അധ്യക്ഷൻ ഇ അഹമ്മദ് എം പി അന്തരിച്ചു

ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോർഡിന് ഉടമയായ അദ്ദേഹം നിലവിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. 1.94 ലക്ഷമായിരുന്നു ഭൂരിപക്ഷം. 2004ലെ ഒന്നാം മൻമോഹൻസിംഗ് സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു.

മുസ്ലിംലീഗ് ദേശീയ അധ്യക്ഷൻ ഇ അഹമ്മദ് എം പി അന്തരിച്ചു

മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും ലോക്സഭാ അംഗവുമായ ഇ അഹമ്മദ് അന്തരിച്ചു. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പുലർച്ചെ രണ്ടേകാലിനാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. വ്യാഴാഴ്ച കണ്ണൂരിലാണ് ഖബറടക്കം. ബുധനാഴ്ച ഉച്ചവരെ ദില്ലിയിലെ ഔദ്യോഗിക വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് മൃതദേഹം കോഴിക്കോടേയ്ക്കു കൊണ്ടുപോകും.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കഴിഞ്ഞ ദിവസമാണ് ഇ. അഹമ്മദ് പാർലമെന്റിൽ കുഴഞ്ഞു വീണത്. ഉടൻതന്നെ അദ്ദേഹത്തെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ആദ്യം ഐസിയുവിലും രാത്രിയോടെ വെൻറിലേറ്ററിലേയ്ക്കും പ്രവേശിപ്പിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്.


ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോർഡിന് ഉടമയായ അദ്ദേഹം നിലവിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. 1.94 ലക്ഷമായിരുന്നു ഭൂരിപക്ഷം. 2004ലെ ഒന്നാം മൻമോഹൻസിംഗ് സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു. രണ്ടാം യുപിഎ സർക്കാരിൽ റയിൽവേ, വിദേശകാര്യം, മാനവശേഷി വികസനം എന്നീ വകുപ്പുകളിലും സഹമന്ത്രിസ്ഥാനം ലഭിച്ചു. പാർലമെന്റിന്റെ ഒട്ടേറെ സമിതികളിലും ദൗത്യസംഘങ്ങളിലും നയന്ത്രസംഘങ്ങളിലും പ്രധാനിയായിരുന്നു.

കാൽനൂറ്റാണ്ടോളം ലോക്സഭാഗമായിരുന്നു അദ്ദേഹം. 18 വർഷം നിയമസഭയിലും അംഗമായിരുന്നു. 1982ലെ കരുണാകരൻ സർക്കാരിൽ വ്യവസായമന്ത്രിയുമായിരുന്നു.