ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ടു ഡല്‍ഹി പോലീസിനോടും ആശുപത്രി സൂപ്രണ്ടിനോടും വിശദീകരണം ആവശ്യപ്പെട്ടു മനുഷ്യാവകാശ കമ്മീഷന്‍

അഹമ്മദിന്റെ മരണ വിവരം പുറത്തുവിടുന്നത് വൈകിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടെപെട്ടുവെന്നാണ് ഉയരുന്ന ആരോപണം.

ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ടു ഡല്‍ഹി പോലീസിനോടും ആശുപത്രി സൂപ്രണ്ടിനോടും വിശദീകരണം ആവശ്യപ്പെട്ടു മനുഷ്യാവകാശ കമ്മീഷന്‍

മുതിര്‍ന്ന ലോക്‌സഭാംഗവും മുസ്ലീം ലീഗ് നേതാവുമായിരുന്ന ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ടു മനുഷ്യാവകാശ കമ്മീഷന്‍ നടപടികള്‍ ആരംഭിച്ചു. ഡല്‍ഹി പോലീസിനോടും ആര്‍എംഎല്‍ ആശുപത്രി സൂപ്രണ്ടിനോടും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഇവര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അഹമ്മദിന്റെ മരണ വിവരം പുറത്തുവിടുന്നത് വൈകിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടെപെട്ടുവെന്നാണ് ഉയരുന്ന ആരോപണം. കേന്ദ്രബജറ്റ് സുഗമമായിഅവതരിപ്പിക്കുന്നതിനായാണ് മരണവിവരം പുറത്തുവിടാന്‍ വൈകിപ്പിച്ചുവെന്നു കാട്ടി അഹമ്മദിന്റെ കുടുംബാംഗങ്ങളും മുസ്ലീം ലീഗ് നേതാക്കളും രംഗത്തെത്തിയിരുന്നു.