സ്വവർഗ്ഗ രതി കുറ്റകരമായി കാണേണ്ടതില്ലെന്നു ഡിവൈഎഫ്ഐ; സെക്ഷൻ 377 റദ്ദാക്കണം

കൊച്ചിയിൽ നടന്ന അഖിലേന്ത്യാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഡിവൈഎഫ്ഐ നിലപാടു വ്യക്തമാക്കിയത്.

സ്വവർഗ്ഗ രതി കുറ്റകരമായി കാണേണ്ടതില്ലെന്നു ഡിവൈഎഫ്ഐ; സെക്ഷൻ 377 റദ്ദാക്കണം

സ്വവർഗാനുരാഗം കുറ്റകൃത്യമായി കാണരുതെന്നു ഡിവൈഎഫ്ഐ. കൊച്ചിയിൽ നടന്ന അഖിലേന്ത്യാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഡിവൈഎഫ്ഐ നിലപാടു വ്യക്തമാക്കിയത്. സ്വവർഗ്ഗാനുരാഗത്തെ കുറ്റകൃത്യമാക്കി മാറ്റുന്ന സെക്ഷൻ 377 റദ്ദാക്കണം.

4.88 ലക്ഷം വരുന്ന ട്രാൻസ്ജെൻഡറിൽ 56 ശതമാനത്തോളം ആളുകളും നിരക്ഷരരാണ്, 26 ശതമാനം ദളിത് വിഭാഗത്തിൽപ്പെടുന്നവരുമാണ്. നിലവിൽ തമിഴ്നാട്, മഹാരാഷ്ട്ര, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രത്യേകം ക്ഷേമ ബോർഡ് ഉണ്ട്. എന്നാൽ ഇത്തരത്തിലുള്ള സർക്കാർ സ്ഥാപനങ്ങൾ ട്രാൻസ്ജെൻഡറുകളുടെ അവകാശം സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്നില്ല.

ലൈംഗീക ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾ നേടിക്കൊടുക്കുന്നതിനായി ഡിവൈഎഫ്ഐ സജീവമായി ഇടപെടും എം ബി രാജേഷ് പറഞ്ഞു.

Story by
Read More >>