അവയവദാന സമ്മതപത്രത്തില്‍ ഒപ്പുവെച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളന പ്രതിനിധികള്‍

കൊച്ചിയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിലാണ് പ്രതിനിധികള്‍ അവയവദാന സമ്മതപത്രത്തില്‍ ഒപ്പുവെച്ചത്.

അവയവദാന സമ്മതപത്രത്തില്‍ ഒപ്പുവെച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളന പ്രതിനിധികള്‍കൊച്ചിയില്‍ നടക്കുന്ന പത്താമത് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിലെ പ്രതിനിധികള്‍ അവയവദാന സമ്മതപത്രത്തില്‍ ഒപ്പുവെച്ചു. സമ്മേളനത്തിനെത്തിയ അറുന്നൂറ്റി അമ്പതോളം പ്രതിനിധികളാണ് മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യുമെന്ന പ്രതിജ്ഞയെടുത്തത്. പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ദന്‍ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി സമ്മത പത്രം കൈമാറി.

മരണാനന്തരം ജാതി, വംശം, മതം, ദേശം, ഭാഷ എന്നിവയ്ക്ക് അതീതമായി അവയവം ദാനം ചെയ്യുന്നതായി പ്രതിനിധികള്‍ പ്രതിജ്ഞ ചൊല്ലി. അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എം പിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.


[caption id="attachment_78583" align="aligncenter" width="542"] സമ്മതപത്രിക കൈമാറുന്നു[/caption]

അവയവദാന സമ്മതപത്രത്തില്‍ ഒപ്പുവെക്കാനുള്ള ഡിവൈഎഫ്‌ഐയുടെ തീരുമാനം മാതൃകാപരമാണെന്ന് ജോസ് ചാക്കോ പെരിയപുറം പറഞ്ഞു. സാധാരണക്കാരിലേക്ക് അവയവദാന സന്ദേശം എത്തിക്കാന്‍ ഈ തീരുമാനം ഉപകാരപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ മാസം ഒന്നിന് ആരംഭിച്ച ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനം അഞ്ചിന് അവസാനിക്കും. സമ്മേളനത്തില്‍ പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

Read More >>