73 നില കെട്ടിടത്തിന് മുകളിലെ അഭ്യാസം; ദുബൈ പോലീസ് റഷ്യന്‍ മോഡലിന് സമന്‍സയച്ചു

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇവര്‍ ഇന്‍സ്റ്റന്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായിരുന്നു.

73 നില കെട്ടിടത്തിന് മുകളിലെ അഭ്യാസം; ദുബൈ പോലീസ് റഷ്യന്‍ മോഡലിന് സമന്‍സയച്ചു

ദുബൈയിലെ 73 നില കെട്ടിടത്തിന് മുകളില്‍ വെച്ച് അഭ്യാസം കാണിച്ച റഷ്യന്‍ മോഡല്‍ വിക്ടോറിയ ഒഡിന്‍കോവയ്‌ക്കെതിരെ ദുബൈ പോലീസ് നടപടി. 73 കെട്ടിടത്തിന് മുകളില്‍ നിന്ന് അസിസ്റ്റന്റിന്റെ കൈയില്‍ പിടിച്ച് താഴേക്ക് തൂങ്ങിക്കിടന്ന സംഭവത്തിലാണ് പോലീസ് നടപടി. കഴിഞ്ഞ ദിവസമാണ് മോഡല്‍ 'ഡെയര്‍ ഡെവിള്‍' പ്രകടനം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇവര്‍ ഇന്‍സ്റ്റന്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായിരുന്നു.

മോഡലിന് ദുബൈ പോലീസ് സമന്‍സ് അയച്ച കാര്യം ദുബൈ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂറി സ്ഥിരീകരിച്ചതായി അല്‍ ഇത്തിഹാദ് ദിനപ്പത്രം റിപ്പോര്‍ട്ടുചെയ്തു. ഇനി ഇത്തരത്തിലുള്ള അപകടകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കാനാണ് മോഡലിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ അപകടകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് നിവാസികള്‍ വിട്ടുനില്‍ക്കണമെന്ന് ഖലീല്‍ ഇബ്രാഹിം ആവശ്യപ്പെട്ടു. ഒഡിന്‍കോവയുടെ ഇന്‍സ്റ്റന്റ്ഗ്രാം അക്കൗണ്ടില്‍ നിന്ന് ഇതിനകം അഞ്ച് ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

Read More >>