ഡിഎസ്പി ബ്ലാക്ക് റോക്ക് പുതിയ നിക്ഷേപ പദ്ധതികള്‍ മരവിപ്പിക്കുന്നു

4780കോടി രൂപയുടെ ആസ്തിയുള്ള മ്യുച്ചല്‍ ഫണ്ട് കമ്പനിയാണ് ഡിഎസ്പി ബ്ലാക്ക് റോക്ക്

ഡിഎസ്പി ബ്ലാക്ക് റോക്ക് പുതിയ നിക്ഷേപ പദ്ധതികള്‍ മരവിപ്പിക്കുന്നു

മ്യുച്ചല്‍ ഫണ്ട് കമ്പനിയായ ഡിഎസ്പി ബ്ലാക്ക് റോക്ക് പുതിയ നിക്ഷേപ പദ്ധതികള്‍ മരവിപ്പിക്കുന്നു. ഓപ്പണ്‍ എന്‍ഡഡ് ഡൈവേര്സിഫൈഡ് പദ്ധതിയിലേക്ക് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതാണ് നിര്‍ത്തി വച്ചിരിക്കുന്നത്.

സ്വിച്ച് ഇന്‍, സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍, ഡിവിഡന്റ്റ് ട്രാന്‍സ്ഫര്‍ പ്ലാന്‍ തുടങ്ങിയവയും കമ്പനി നിര്‍ത്തിവയ്ക്കുന്നു.

പുതിയ നിക്ഷേപങ്ങളുടെ വര്‍ധനവ് നിലവിലെ നിക്ഷപകരെ ബാധിക്കുന്നു എന്ന പരാതിയിലാണ് കമ്പനി ഇത്തരത്തിലൊരു നയത്തിലേക്ക് താത്കാലികമായി നീങ്ങുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. നിയന്ത്രണം നിലവിലെ നിക്ഷേകപകരുടെ യൂണിറ്റുകള്‍ നല്‍കുന്നതിന് ബാധകമാകില്ല. എന്നും കമ്പനി അറിയിച്ചു.

4780കോടി രൂപയുടെ ആസ്തിയുള്ള മ്യുച്ചല്‍ ഫണ്ട് കമ്പനിയാണ് ഡിഎസ്പി ബ്ലാക്ക് റോക്ക്

Read More >>