കോടതിയെ മറികടന്ന് ട്രംപ്; അതിര്‍ത്തി കടക്കുന്നവരെ സൂക്ഷ്മമായി പരിശോധിക്കാന്‍ ട്രംപിന്റെ നിര്‍ദ്ദേശം

ട്രംപിന്റെ ഉത്തരവിന് ജില്ലാ കോടതി ഏര്‍പ്പെടുത്തിയ വിലക്ക് മരവിപ്പിക്കാന്‍ യുഎസ് നിയമ മന്ത്രാലയം നടത്തിയ ശ്രമം ഫലംകണ്ടിരുന്നില്ല. ഇതേതുടര്‍ന്നാണ് ട്രംപ് സുരക്ഷിത പരിശോധനയ്ക്കുള്ള ഉത്തരവ്.കോടതിയുടെ ഇടപെടല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ കോടതി ഉത്തരവാദിത്തമേറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

കോടതിയെ മറികടന്ന് ട്രംപ്; അതിര്‍ത്തി കടക്കുന്നവരെ സൂക്ഷ്മമായി പരിശോധിക്കാന്‍ ട്രംപിന്റെ നിര്‍ദ്ദേശം

ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനാനുമതി വിലക്കികൊണ്ടുള്ള ഉത്തരവിനെതിരെ കോടതി വിധി നിലവിലുണ്ടെങ്കിലും അതിനെ മറികടന്നു അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നീക്കം. രാജ്യത്തേക്ക് എത്തുന്നവരെ സൂക്ഷ്മമായി പരിശാധിക്കാന്‍ അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കി.

ട്രംപിന്റെ ഉത്തരവിന് ജില്ലാ കോടതി ഏര്‍പ്പെടുത്തിയ വിലക്ക് മരവിപ്പിക്കാന്‍ യുഎസ് നിയമ മന്ത്രാലയം നടത്തിയ ശ്രമം ഫലംകണ്ടിരുന്നില്ല. ഇതേതുടര്‍ന്നാണ് ട്രംപ് സുരക്ഷിത പരിശോധനയ്ക്കുള്ള ഉത്തരവ്.കോടതിയുടെ ഇടപെടല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ കോടതി ഉത്തരവാദിത്തമേറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ചില രാജ്യത്തെ പൗരന്‍മാര്‍ക്കു വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന യുഎസ് നിയമമന്ത്രാലയത്തിന്റെ ആവശ്യം മേല്‍ക്കോടതി തള്ളിയിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ നയന്‍ത് യുഎസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍ ആണ് കേസ് പരിഗണിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് വീണ്ടും അപ്പീല്‍ നല്‍കുമെന്നാണു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

സിയാറ്റില്‍ ഡിസ്ട്രിക്ട് ജഡ്ജി ജയിംസ് റോബര്‍ട്ടാണ് ട്രംപിന്റെ എക്‌സിക്യൂട്ടിവ് ഉത്തരവ് റദ്ദാക്കിക്കൊണ്ട് ് കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചത്. ഈ വിധി മരവിപ്പിച്ച് ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് മേല്‍ക്കോടതിയെ സമീപിച്ചെങ്കിലും പരാതി തള്ളുകയായിരുന്നു.