ഇവര്‍ രാജ്യത്തിന്റെ ശത്രുക്കള്‍: മാധ്യമങ്ങളെ പേരെടുത്തു പറഞ്ഞ് ട്രംപിന്റെ വിമര്‍ശനം

'തന്റെ ശത്രുക്കളല്ല വ്യാജ മാധ്യമങ്ങള്‍. എന്നാല്‍ അവര്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണ്'- ട്രംപ് പറയുന്നു. കുടിയേറ്റനയത്തിനെതിരായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതാണ് അമേരിക്കന്‍ പ്രസിഡന്റിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

ഇവര്‍ രാജ്യത്തിന്റെ ശത്രുക്കള്‍: മാധ്യമങ്ങളെ പേരെടുത്തു പറഞ്ഞ് ട്രംപിന്റെ വിമര്‍ശനം

മാധ്യമങ്ങള്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങളെ പേരെടുത്തു വിമര്‍ശിച്ചാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ്, എന്‍ബിസി ന്യൂസ്, എബിസി, സിബിഎസ്, സിഎന്‍എന്‍ എന്നീ ചാനലുകളെയാണ് ട്രംപ് വിമര്‍ശിച്ചിരിക്കുന്നത്.

'തന്റെ ശത്രുക്കളല്ല വ്യാജ മാധ്യമങ്ങള്‍. എന്നാല്‍ അവര്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണ്'- ട്രംപ് പറയുന്നു. കുടിയേറ്റനയത്തിനെതിരായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതാണ് അമേരിക്കന്‍ പ്രസിഡന്റിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

മുമ്പും ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. തന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് മോശമായി റിപ്പോര്‍ട്ടു ചെയ്തുഎന്നാരോപിച്ചാണ് ട്രംപ് അന്ന് മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത്.

Read More >>