ജാതിപ്പേര് വിളിച്ച് ആക്ഷേപം: ലക്ഷ്മി നായര്‍ക്ക് താല്‍ക്കാലിക ആശ്വാസമേകി ഹൈക്കോടതി; 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവ്

വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ സമര്‍പ്പിച്ച ഹരജിയിന്മേലാണ് കോടതി ഉത്തരവ്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുകാട്ടി പേരൂര്‍ക്കട പൊലീസില്‍ നല്‍കിയ പരാതി പ്രകാരം ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ ലക്ഷ്മി നായരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് അവര്‍ കോടതിയില്‍ ഹരജി നല്‍കിയത്.

ജാതിപ്പേര് വിളിച്ച് ആക്ഷേപം: ലക്ഷ്മി നായര്‍ക്ക് താല്‍ക്കാലിക ആശ്വാസമേകി ഹൈക്കോടതി; 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവ്

ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ ഈമാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ സമര്‍പ്പിച്ച ഹരജിയിന്മേലാണ് കോടതി ഉത്തരവ്.

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുകാട്ടി പേരൂര്‍ക്കട പൊലീസില്‍ നല്‍കിയ പരാതി പ്രകാരം ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ ലക്ഷ്മി നായരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് അവര്‍ കോടതിയില്‍ ഹരജി നല്‍കിയത്. വിദ്യാര്‍ത്ഥികളായ വിവേക് വിജയഗിരിയും ശെല്‍വവും നല്‍കിയ പരാതി പ്രകാരമാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തിരുന്നത്.


അതേസമയം, പരാതിയില്‍ നടപടിയെടുക്കാത്ത പൊലീസിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കാനൊരുങ്ങുകയാണ് വിവേക് വിജയഗിരി. തന്റെ പരാതി പൊലീസ് അവധാനതയോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും മൊഴി രേഖപ്പെടുത്തിയതു പോലും നിരുത്തരവാദപരമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിവേക് കോടതിയെ സമീപിക്കുന്നത്.

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ് മൊഴി എടുക്കാന്‍ എത്തിയതെന്നും ലക്ഷ്മിനായരുടെ വസ്ത്രധാരണം ഉള്‍പ്പെടെയുള്ള യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളാണ് പൊലീസുകാര്‍ തിരക്കിയതെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന് വ്യക്തമായി പരാതി നല്‍കിയിട്ടും അതുമായി ബന്ധമില്ലാത്ത ചോദ്യങ്ങളാണ് പൊലീസ് തന്നോടു ചോദിച്ചതെന്നും വിവേക് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുകയും ഹിറ്റ്‌ലറെ പോലെ പെരുമാറുകയും ചെയ്തിരുന്ന ലക്ഷ്മി നായര്‍ക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം സുഷമ സാഹു വ്യക്തമാക്കിയിരുന്നു. അവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സുഷമ സാഹു ആവശ്യപ്പെട്ടിരുന്നു. സ്ത്രീവിരുദ്ധരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പീഡിപ്പിക്കപ്പെടുന്നവരെ സംരക്ഷിക്കേണ്ട പൊലീസ് ഇപ്പോള്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സുഷമ സാഹു കേരളത്തിലെത്തി വിദ്യാര്‍ത്ഥികളുടെ പരാതി കേട്ടത്.

Read More >>