പളനിസാമിയുടെ വിശ്വാസവോട്ട്: ഡിഎംകെ കോടതിയിലേയ്ക്ക്

വിശ്വാസവോട്ട് അസാധുവാക്കിയുള്ള വിധി വരുമെന്നാണു ഡിഎംകെ പ്രതീക്ഷിക്കുന്നത്. പുതിയ രഹസ്യവോട്ടെടുപ്പിനു അനുവാദം നൽകുമെന്നും കരുതപ്പെടുന്നു.

പളനിസാമിയുടെ വിശ്വാസവോട്ട്: ഡിഎംകെ കോടതിയിലേയ്ക്ക്

എടപ്പാടി പളനിസാമി നിയമസഭയിൽ വിശ്വാസവോട്ട് നേടിയതുമായി ബന്ധപ്പെട്ട് പരാതിയുമായി ഡിഎംകെ മദ്രാസ് ഹൈക്കോടതിയിലേയ്ക്ക്. രഹസ്യവോട്ട് അനുവദിക്കാൻ സ്പീക്കർ പി ധനപാൽ വിസമ്മതിച്ചതിനെത്തുടർന്ന് ഡിഎംകെ സഭയിൽ ബഹളമുണ്ടാക്കുകയും എല്ലാവരേയും പുറത്താക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച കോടതി കൂടിയതും മുതിർന്ന അഭിഭാഷകനും മുൻ രാജ്യസഭാംഗവുമായ പി ഷണ്മുഖസുന്ദരം  വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന് ഫസ്റ്റ് ബഞ്ചിനോട് അഭ്യർഥിച്ചു. ചീഫ് ജസ്റ്റിസ് ഹുലുവാടി രമേഷ്, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവർ അടങ്ങിയ ബഞ്ച് പരാതി ഫയൽ ചെയ്യാൻ നിർദ്ദേശിച്ചു.

ശനിയാഴ്ച നൽകിയിരുന്ന പൊതുതാല്പര്യഹർജിയും കോടതി പരിഗണിക്കുമെന്ന് ഉറപ്പായി. ചൊവ്വാഴ്ചയായിരിക്കും കോടതി പരാതി പരിഗണിക്കുക എന്നറിയുന്നു.

വിശ്വാസവോട്ട് അസാധുവാക്കിയുള്ള വിധി വരുമെന്നാണു ഡിഎംകെ പ്രതീക്ഷിക്കുന്നത്. പുതിയ രഹസ്യവോട്ടെടുപ്പിനു അനുവാദം നൽകുമെന്നും കരുതപ്പെടുന്നു.

അണ്ണാ ഡിഎംകെയിലെ പനീർശെൽവം പക്ഷത്തിലെ ഒരു എം എൽ എയും സമാനമായ ഒരു പരാതി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.