തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; നടന്‍ ദിലീപ് ഡിജിപിക്കു പരാതി നല്‍കി

സംഭവത്തില്‍ തന്നെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്ന തരത്തില്‍ ഉണ്ടായ പ്രചരണം വലിയ വേദന ഉണ്ടാക്കിയെന്നും ദിലീപ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയില്‍ ഡിജിപി ഉടന്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയേക്കുമെന്നാണ് സൂചന. സോഷ്യല്‍മീഡിയകളിലൂടെ വ്യാജപ്രചരണം നടത്തിയവര്‍ക്കും സംഭവത്തിലേക്കു അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചവര്‍ക്കും എതിരെയുമാണ് പരാതി.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; നടന്‍ ദിലീപ് ഡിജിപിക്കു പരാതി നല്‍കി

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നു നടന്‍ ദിലീപിന്റെ പരാതി. ഡിജിപിക്കാണ് ദിലീപ് രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ തനിക്കെതിരെ ദുഷ്പ്രചരണമാണ് നടക്കുന്നതെന്നും സംഭവത്തിലേക്കു തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ തന്നെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്ന തരത്തില്‍ ഉണ്ടായ പ്രചരണം വലിയ വേദന ഉണ്ടാക്കിയെന്നും ദിലീപ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയില്‍ ഡിജിപി ഉടന്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയേക്കുമെന്നാണ് സൂചന. സോഷ്യല്‍മീഡിയകളിലൂടെ വ്യാജപ്രചരണം നടത്തിയവര്‍ക്കും സംഭവത്തിലേക്കു അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചവര്‍ക്കും എതിരെയുമാണ് പരാതി.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഒരു പ്രമുഖ നടന്‍ ആണെന്നും അത് ദിലീപ് ആണെന്ന തരത്തിലുമുള്ള വാര്‍ത്തകളായിരുന്നു ആദ്യം പുറത്തുവന്നിരുന്നത്. ഇതിനെതിരെ ദിലീപ് തന്നെ രംഗത്തുവന്നിരുന്നു. ആ പ്രമുഖ നടന്‍ താനല്ലെന്നും തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപ് ഇപ്പോള്‍ പരാതിയുമായി ഡിജിപിയെ സമീപിച്ചിരിക്കുന്നത്.

Read More >>