ഡിജിറ്റൽ പണമിടപാടിൽ ഇടിവ്; സർക്കാരിന്റെ വാദം പൊളിയുന്നു

അസാധു നോട്ടുകളിൽ ഏതാണ്ട് പൂർണ്ണമായും ബാങ്കുകളിൽ തിരികെയെത്തിയെന്നാണു റിപ്പോർട്ടുകൾ. നോട്ട് നിരോധനത്തിനു ശേഷം കറൻസി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ നോട്ടുകൾ പഴയപടി ലഭ്യമായതോടെ ഇടപാടുകളും പഴയ രീതിയിലേക്ക് തിരിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഡിജിറ്റൽ പണമിടപാടിൽ ഇടിവ്; സർക്കാരിന്റെ വാദം പൊളിയുന്നു

നോട്ടു നിരോധനത്തിന് ശേഷം കറൻസി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം മുന്നേറുകയാണെന്ന കേന്ദ്രസർക്കാർ വാദം പോളിയുന്നു. നോട്ട് രഹിത പണമിടപാടിൽ ജനുവരി മാസം പത്തുശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിസർവ് ബാങ്ക് കണക്കുകൾ സൂചിപ്പിക്കുന്നത്. കറൻസി ക്ഷാമം രൂക്ഷമായ ഡിസംബറിൽ നോട്ട് രഹിത ഇടപാട് വർദ്ധിച്ചിരുന്നു. എന്നാൽ പുതുവർഷത്തിൽ നോട്ടുക്ഷാമത്തിന് അയവുവന്നതോടെ ഇടപാടുകാർ പഴയ രീതിയിലേക്ക് തിരിഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


9575 ലക്ഷം പണമിടപാടാണ് ഡിജിറ്റൽ ഉപാധികൾവഴി ഡിസംബറിൽ നടന്നിട്ടുള്ളത്. എന്നാൽ ജനുവരിയിൽ 8581 ലക്ഷമായി കുറഞ്ഞു. ഡിസംബറിൽ 104 ലക്ഷം കോടി രൂപയുടെ ഇടപാട് നടന്ന സ്ഥാനത്ത് ജനുവരിയിൽ 96.7 കോടി രൂപയുടെ ഇടപാടായി ചുരുങ്ങി. അതായത് മൂല്ല്യത്തിൽ 6.9 ശതമാനം കുറവ് വന്നെന്നു വ്യക്തം. നാലു ബാങ്കുകളുടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളും എട്ട് ബാങ്കിതര സ്ഥാപനങ്ങളുടെ ഇ-വാലറ്റ് ഇടപാടുകളും അഞ്ച് ബാങ്കുകളുടെ മൊബൈൽ ബാങ്കിങ് ഇടപാടുകളും കണക്കാക്കിയാണ് റിസർവ് ബാങ്ക് ഏകദേശ കണക്ക് തയ്യാറാക്കിയിരിക്കുന്നത്.

അസാധു നോട്ടുകളിൽ ഏതാണ്ട് പൂർണ്ണമായും ബാങ്കുകളിൽ തിരികെയെത്തിയെന്നാണ് റിപ്പോർട്ടുകൾ. നോട്ട് നിരോധനത്തിനു ശേഷം കറൻസി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ നോട്ടുകൾ പഴയപടി ലഭ്യമായതോടെ ഇടപാടുകളും പഴയ രീതിയിലേക്ക് തിരിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.