സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

സദാചാര സംരക്ഷകര്‍ ചമഞ്ഞ് വ്യക്തികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെന്നും ഈമാസം 14 ന് കൊല്ലം അഴീക്കലില്‍ ഉണ്ടായ സംഭവം ഇത്തരത്തിലുള്ള ഗുണ്ടായിസത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നടപടിയെടുക്കാനുള്ള നിര്‍ദേശം സംബന്ധിച്ച് ഡിജിപി അറിയിച്ചത്.

സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

കേരളത്തില്‍ സദാചാര ഗുണ്ടായിസം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം. സദാചാര സംരക്ഷകര്‍ ചമഞ്ഞ് വ്യക്തികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെന്നും ഈമാസം 14 ന് കൊല്ലം അഴീക്കലില്‍ ഉണ്ടായ സംഭവം ഇത്തരത്തിലുള്ള ഗുണ്ടായിസത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നടപടിയെടുക്കാനുള്ള നിര്‍ദേശം സംബന്ധിച്ച് ഡിജിപി അറിയിച്ചത്.


കൊല്ലത്തു നടന്ന സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ ശാരീരകമായും മാനസികമായും പീഡിപ്പിക്കുന്നതും വീഡിയോ, ഫോട്ടോ എന്നിവ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും ഗൗരവതരമായ കുറ്റകൃത്യമാണെന്നും ഡിജിപി വ്യക്തമാക്കി. അതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്.

ഇത്തരം സംഭവങ്ങളെക്കുറിച്ച് പരാതി ലഭിച്ചാലോ ശ്രദ്ധയില്‍പ്പെട്ടാലോ അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പോലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സദാചാര ഗുണ്ടായിസം പോലെയുള്ള ദുഷ്പ്രവണതകള്‍ക്കെതിരെ പൊതുസമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഫേസ്ബുക്ക് പോസ്റ്റ്

Read More >>